Wednesday September 19th, 2018 - 3:19:am
topbanner
Breaking News

ലോക റെക്കാഡ് പ്രകടനത്തിനുള്ള തയ്യാറെടുപ്പുമായി വൈക്കം വിജയലക്ഷ്മി

NewsDesk
ലോക റെക്കാഡ് പ്രകടനത്തിനുള്ള തയ്യാറെടുപ്പുമായി വൈക്കം വിജയലക്ഷ്മി

കൊച്ചി: വീണവായനയില്‍ ലോക റെക്കാഡ് പ്രകടനത്തിനുള്ള തയ്യാറെടുപ്പുമായി വൈക്കം വിജയലക്ഷ്മി. സംഗീത ലോകത്തെ തന്റെ സപര്യ തുടരാനുറച്ചിരിക്കുകയാണ് ഗായിക വൈക്കം വിജയലക്ഷ്മി. വീണവായനയില്‍ ലോക റെക്കാഡ് പ്രകടനത്തിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ വിജയലക്ഷ്മി ശ്രദ്ധയര്‍പ്പിച്ചിരിക്കുന്നത്.

ലോക റെക്കാര്‍ഡ് പ്രകടനം ലക്ഷ്യമിട്ട്, വിജയലക്ഷ്മിയുടെ ഗായത്രി വീണാവതരണം മാര്‍ച്ച്‌ 5ന് കൊച്ചിയില്‍ നടക്കും. അന്നേദിവസം, രാവിലെ 10 മണി മുതല്‍കൊച്ചി മരടിലെ ഹോട്ടല്‍ സരോവരത്തിലാണ് റെക്കാഡ് പ്രകടനം സംഘടിപ്പിച്ചിരിക്കുന്നത്. ഗായത്രി വീണയില്‍ 51 ഗാനങ്ങള്‍, ഏറ്റവും കുറഞ്ഞ സമയത്തില്‍ വായിച്ചാണ് ലോക റെക്കാഡ് പ്രകടനം.
രാവിലെ 10 മണി മുതല്‍ ഒരു മണി വരെ ശാസ്ത്രീയ സംഗീതവും, ഒരു മണി മുതല്‍ മൂന്ന് മണിവരെ വിവിധ ഭാഷാ ചലച്ചിത്ര ഗാനങ്ങളും അവതരിപ്പിക്കാനാണ് വിജയലക്ഷ്മി ശ്രമിക്കുന്നത്. 

അതേസമയം വിവാഹ സ്വപ്നങ്ങള്‍ക്ക് അപശ്രുതി മീട്ടിയ പ്രതിശ്രുത വരൻ സന്തോഷിന്റെ പെരുമാറ്റത്തില്‍ മാറ്റം വന്നതിനാല്‍ നിശ്ചിയിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് ഗായിക വൈക്കം വിജയലക്ഷ്മി വാര്‍ത്താ സമ്മേളനത്തിലുടെ അറിയിച്ചിരുന്നു.

വിവാഹശേഷം സംഗീത പരിപാടി നടത്താന്‍ സാധിക്കില്ലെന്നും ഏതെങ്കിലും സംഗീത സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്താല്‍ മതിയെന്നും സന്തോഷ് പറഞ്ഞതായി വിജയലക്ഷ്മി ചൂണ്ടിക്കാട്ടി. തൃശൂര്‍ സ്വദേശി സന്തോഷുമായി മാര്‍ച്ച് മാസം 29നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. 

Read more topics: vaikom vijayalakshmi, world record,
English summary
vaikom vijayalakshmi world record performance at kochi
topbanner

More News from this section

Subscribe by Email