Thursday August 22nd, 2019 - 9:43:pm
topbanner
jeevanam

അതിജീവനത്തിന്റെ കഥയുമായി 'ഉയരെ' നാളെ തിയേറ്ററുകളില്‍

BI
 അതിജീവനത്തിന്റെ കഥയുമായി 'ഉയരെ' നാളെ തിയേറ്ററുകളില്‍

ആസിഡ് ആക്രമണത്തെ അതിജീവിച്ച ധീരയായ പെണ്‍കുട്ടിയായി പാര്‍വതി എത്തുന്ന 'ഉയരെ'നാളെ തീയേറ്ററുകളില്‍. ചിത്രത്തില്‍ ആസിഫ് അലി ഗോവിന്ദ് എന്ന കഥാപാത്രത്തെയും ടൊവിനോ വിശാല്‍ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുമ്പോള്‍ പല്ലവി എന്ന കഥാപാത്രമായാണ് പാര്‍വതി എത്തുന്നത്.

ഇവരെ കൂടാതെ 'ലില്ലി'യിലൂടെയും 'തീവണ്ടി'യിലൂടെയും ശ്രദ്ധേയയായ സംയുക്ത മേനോനും 'ആനന്ദ'ത്തിലൂടെയും 'മന്ദാര'ത്തിലൂടെയും ശ്രദ്ധേയയായ അനാര്‍ക്കലി മരയ്ക്കാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പാര്‍വതിയുടെ അച്ഛന്റെ വേഷത്തില്‍ രഞ്ജി പണിക്കറാണ് വേഷമിടുന്നത്. പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. നോട്ട്ബുക്കിനു ശേഷം പാര്‍വതിയും ബോബി-സഞ്ജയ് ടീം ഒരുമിക്കുന്ന സിനിമയാണ് 'ഉയരെ'. എസ്‌ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്‌ന, ഷേര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more topics: uyare movie, parvathy thiruvoth
English summary
uyare movie tomorrow in thetre
topbanner

More News from this section

Subscribe by Email