Tuesday June 25th, 2019 - 7:21:am
topbanner
topbanner

'ഉയരെ'യിലെ മനോഹര ഗാനം; നീ മുകിലോ, പുതുമഴ മണിയോ...

BI
 'ഉയരെ'യിലെ മനോഹര ഗാനം; നീ മുകിലോ, പുതുമഴ മണിയോ...

ആസിഡ് ആക്രമണത്തെ അതിജീവിച്ച ധീരയായ പെണ്‍കുട്ടിയായി പാര്‍വതി എത്തുന്ന 'ഉയരെ'യിലെ ഗാനം പുറത്തിറങ്ങി. 'നീ മുകിലോ, പുതുമഴ മണിയോ...' എന്നു തുടങ്ങുന്ന മനോഹര ഗാനത്തിന്റെ ലെറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്. സിത്താരയും വിജയ് യേശുദാസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചത്.

ചിത്രത്തില്‍ ആസിഫ് അലി ഗോവിന്ദ് എന്ന കഥാപാത്രത്തെയും ടൊവിനോ വിശാല്‍ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. ഇവരെ കൂടാതെ 'ആനന്ദ'ത്തിലൂടെയും 'മന്ദാര'ത്തിലൂടെയും ശ്രദ്ധേയയായ അനാര്‍ക്കലി മരയ്ക്കാറും 'ലില്ലി'യിലൂടെയും 'തീവണ്ടി'യിലൂടെയും ശ്രദ്ധേയയായ സംയുക്ത മേനോനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പാര്‍വതിയുടെ അച്ഛന്റെ വേഷത്തില്‍ രഞ്ജി പണിക്കറാണ് വേഷമിടുന്നത്. പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

ബോബി, സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ്‌ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്ന, ഷേര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

https://www.youtube.com/watch?time_continue=1&v=uH08d_6DeaY

 

 

Read more topics: uyare movie, asif ali, parvathy
English summary
uyare movie song
topbanner

More News from this section

Subscribe by Email