Tuesday June 25th, 2019 - 7:20:am
topbanner
topbanner

പാര്‍വതി കേന്ദ്രകഥാപാത്രമാകുന്ന 'ഉയരെ'യിലെ പുതിയ ഗാനം

BI
പാര്‍വതി കേന്ദ്രകഥാപാത്രമാകുന്ന 'ഉയരെ'യിലെ പുതിയ ഗാനം

ആസിഡ് ആക്രമണത്തെ അതിജീവിച്ച ധീരയായ പെണ്‍കുട്ടിയായി പാര്‍വതി എത്തുന്ന 'ഉയരെ'യിലെ പുതിയ ഗാനം പുറത്തിറങ്ങി. 'പതിനെട്ട് വയസ്സില്....' എന്നു തുടങ്ങുന്ന മനോഹര ഗാനത്തിന്റെ ലെറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്. ക്രിസ്റ്റകലയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് സംഗീതം. ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നടുമ്പോള്‍ ഗാനത്തിന് രണ്ട് ലക്ഷത്തിനടുത്ത് കാഴ്ച്ചക്കാരായി.

ചിത്രത്തില്‍ ആസിഫ് അലി ഗോവിന്ദ് എന്ന കഥാപാത്രത്തെയും ടൊവിനോ വിശാല്‍ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. ഇവരെ കൂടാതെ 'ലില്ലി'യിലൂടെയും 'തീവണ്ടി'യിലൂടെയും ശ്രദ്ധേയയായ സംയുക്ത മേനോനും 'ആനന്ദ'ത്തിലൂടെയും 'മന്ദാര'ത്തിലൂടെയും ശ്രദ്ധേയയായ അനാര്‍ക്കലി മരയ്ക്കാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പാര്‍വതിയുടെ അച്ഛന്റെ വേഷത്തില്‍ രഞ്ജി പണിക്കറാണ് വേഷമിടുന്നത്. പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

ബോബി, സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ്‌ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്ന, ഷേര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

https://www.youtube.com/watch?time_continue=55&v=sxF5r4zHUBs

 

Read more topics: uyare movie, parvathy
English summary
uyare movie new song released
topbanner

More News from this section

Subscribe by Email