Sunday September 23rd, 2018 - 6:14:am
topbanner

ദിലീപിന്റെ നായികയായി ഉര്‍വശി

suji
ദിലീപിന്റെ നായികയായി ഉര്‍വശി

നാദിര്‍ഷാ സംവിധാനം നിര്‍വഹിക്കുന്ന 'കേശു ഈ വീടിന്റെ നാഥന്‍' എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി ഉര്‍വശിയെത്തുന്നു. നാദിര്‍ഷാ സംവിധായകനാകുന്ന മൂന്നാമത്തെ ചിത്രമാണ് വൈകാതെ ഷൂട്ടിങ് തുടങ്ങാന്‍ പോകുന്നത്.

60 വയസ് പ്രായമുള്ള ഒരു കഥാപാത്രത്തെ ദിലീപ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ദിലീപിന്റെ സഹോദരിയായി പൊന്നമ്മ ബാബുവും വേഷമിടുന്നു. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് വിവരം.

കമ്മാരസംഭവം എന്ന ചിത്രത്തിലും 90 വയസ്സുള്ള കഥാപാത്രമുള്‍പ്പടെ വിവിധ വേഷങ്ങള്‍ ദിലീപ് കൈകാര്യം ചെയ്യുന്നുണ്ട്. രതീഷ് അമ്പാട്ട് സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ സിദ്ധാര്‍ത്ഥും നമിത പ്രമോദും ദിലീപിനൊപ്പം പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

 

 

Read more topics: urvasi,dileep, nadirsha
English summary
urvasi act heroine in dileep movie
topbanner

More News from this section

Subscribe by Email