Sunday August 25th, 2019 - 3:13:pm
topbanner
topbanner

ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാന്‍'; ആശംസയുമായി താരലോകം

JB
 ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാന്‍'; ആശംസയുമായി താരലോകം

മലയാളത്തിന്റെ മസിലളിയന്‍ ഉണ്ണി മുകുന്ദന്‍ നായകനാകുന്ന 'മേപ്പടിയാന്റെ'മോഷന്‍ പോസ്റ്റര്‍ ടീസര്‍ പുറത്ത് വിട്ടു. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അധികം ബഹളങ്ങളൊന്നുമില്ലാത്ത വളരെ ശാന്ത സ്വഭാവത്തിലുള്ള മോഷന്‍ പോസ്റ്റര്‍ ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. നവാഗതനായ വിഷ്ണു മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാള സിനിമയിലെ എല്ലാ മേഖലയിലുള്ളവരും ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലൂടെയും മോഷന്‍ പോസ്റ്റര്‍ ടീസര്‍ പങ്കുവെച്ചു. എല്ലാവരും ഉണ്ണി മുകുന്ദന് ആശംസ അറിയിച്ചുകൊണ്ടാണ് മോഷന്‍ പോസ്റ്റര്‍ ടീസര്‍ ഷയര്‍ ചെയ്തിരിക്കുന്നത്. നടന്മാരായ കുഞ്ചാക്കോ ബോബന്‍, ദിലീപ്, ജയസൂര്യ, നിവിന്‍ പോളി, ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വര്‍ഗീസ്, ഗോകുല്‍ സുരേഷ്, വിജയ് ബാബു, സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍ എന്നിവര്‍ ടീസര്‍ ആരാധകരുമായി പങ്കുവെച്ചു.

നടിമാരായ അനു സിതാര, ഭാവന, അനുശ്രീ, അപര്‍ണ ബാലമുരളി, രമ്യ നമ്പീശന്‍, സംയുക്ത മേനോന്‍, അദിതി രവി, ലെന, നിരഞ്ജന അനൂപ്, ശ്രിത ശിവദാസ്, അഞ്ജലി നായര്‍ എന്നിവരും സംവിധായകരായ മേജര്‍ രവി, ജിസ് ജോയ്, ടിനു പാപ്പച്ചന്‍ കൂടാതെ ഗായകരായ റോജിന്‍ തോമസ്, വിജയ് യേശുദാസ്, അരുണ്‍ ഏളാട്ട്, നജീം അര്‍ഷാദ്, സൂരജ് എസ് കുറുപ്പ് എന്നിവരും ടീസര്‍ പങ്കു വെച്ചു.

 

Read more topics: unni mukundan, new film mappadiyan,
English summary
unni mukundan new film mappadiyan
topbanner

More News from this section

Subscribe by Email