Sunday February 17th, 2019 - 9:55:am
topbanner

ഒരു തള്ളയല്ലേ നിങ്ങള്‍, എന്നിട്ടും ഐറ്റം ഡാന്‍സോ; ആരാധകന് കിടിലന്‍ മറുപടി നല്‍കി കസ്തൂരി

suji
ഒരു തള്ളയല്ലേ നിങ്ങള്‍, എന്നിട്ടും ഐറ്റം ഡാന്‍സോ; ആരാധകന് കിടിലന്‍ മറുപടി നല്‍കി കസ്തൂരി

 2002ലാണ് കസ്തൂരി സിനിമാ മേഖലയില്‍ നിന്നും ഒരു ഇടവേള എടുക്കുന്നത്. പിന്നീട് തിരിച്ചുവരവ് നടത്തുന്നത് 2010ലും. തമിഴ് പടം എന്ന ചിത്രത്തില്‍ ഒരു നൃത്തരംഗത്ത് അഭിനയിച്ച് കൊണ്ടായിരുന്നു കസ്തൂരി തിരിച്ചുവരവ് നടത്തിയത്. ഇതിന് ശേഷം പല സഹകഥാപാത്രങ്ങളായും ഇവര്‍ അഭിനയിച്ചു.

തമിഴ് പടം രണ്ടാം ഭാഗം വരുമ്പോള്‍ കസ്തൂരിയുടെ സ്‌പെഷ്യല്‍ സോംഗ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രെയിലറിന് വലിയ പ്രതികരണം ലഭിച്ചതോടൊപ്പം ഇതേക്കുറിച്ച് കസ്തൂരിയ്ക്കുള്ള ട്രോളുകളും എത്തി. ഒരു ഉത്തരവാദിത്വമുള്ള അമ്മയായ നിങ്ങള്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നത് ശരിയാണോയെന്നായിരുന്നു ഒരാളുടെ ചോദ്യം. വിമര്‍ശനത്തിന്റെ മുനയൊടിച്ച മറുപടി പിന്നാലെ വന്നു.

'ഇതൊരു സ്ഥിരം തമിഴ് ചിന്താഗതിയാണ്. ഇതിനൊന്നും വഴിമാറാന്‍ ഉദ്ദേശമില്ല. സെക്‌സിയാണോ, തലച്ചോറുള്ള ആളാണോ, അമ്മയാണോ, സദാചാരക്കാരിയാണോ എന്നെല്ലാം ചിന്തിക്കുന്നത് ആരാണ്. വിവാഹം കഴിഞ്ഞ് കൊച്ചുള്ള ഏതെങ്കിലും പുരുഷ താരത്തോട് എന്ത് കൊണ്ടാണ് മദ്യപാന രംഗത്തും, സെക്‌സി പാട്ടിനും, പ്രണയവുമൊക്കെ അഭിനയിക്കുന്നതെന്ന് ആരെങ്കിലും ചോദിക്കാറുണ്ടോ?', കസ്തൂരി ചോദിക്കുന്നു.

 

Viral News

Read more topics: troll, mom actress , kasturi
English summary
troll shames kasturi for item number despite being a mom actress shuts him down
topbanner

More News from this section

Subscribe by Email