Wednesday June 26th, 2019 - 8:15:am
topbanner
topbanner

ട്രോൾ വിവാദത്തിൽ പ്രതികരണവുമായി വിവേക് ഒബ്‌റോയ്

RA
 ട്രോൾ വിവാദത്തിൽ പ്രതികരണവുമായി വിവേക് ഒബ്‌റോയ്

ട്രോൾ വിവാദത്തിൽ പ്രതികരണവുമായി ബോളിവുഡ് താരം വിവേക് ഒബ്‌റോയ് രം​ഗത്ത്. തന്നോട് മാപ്പു പറയാനാണ് എല്ലാവരും ആവശ്യപ്പെടുന്നതെന്നും എന്നാൽ തെറ്റ് ചെയ്തിട്ടുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും വിവേക് ഒബ്‌റോയ് പറഞ്ഞു. എഎൻഐയോടാണ് വിവേകിന്റെ പ്രതികരണം.

ക്ഷമ ചോദിക്കുന്നതിൽ തനിക്ക് പ്രശ്‌നമില്ല. പക്ഷേ താൻ ചെയ്ത തെറ്റെന്താണെന്ന് പറയണം. ആരോ ഒരാൾ ഒരു മീം ട്വീറ്റ് ചെയ്തു. അത് താൻ ആസ്വദിക്കുകയാണ് ചെയ്തത്. അത് തയ്യാറാക്കിയ ആളിന്റെ കഴിവിനെ താൻ പ്രശംസിച്ചു. ആളുകൾ അത് ഇത്ര വലിയ വിഷയമാക്കി എടുക്കുന്നത് എന്തിനാണെന്ന് തനിക്ക് അറിയില്ല. നിങ്ങളെ ഒരാൾ കളിയാക്കുകയാണെങ്കിൽ അതൊരു വലിയ വിഷയമായി എടുക്കരുതെന്നും വിവേക് ഒബ്‌റോയ് പറഞ്ഞു.


ആ മീമിൽ ഉള്ളവർക്ക് അതൊരു പ്രശ്‌നമല്ല. എന്നാൽ മറ്റുള്ളവർക്കാണ് പ്രശ്‌നം. ഒരു പണിയുമില്ലാത്തവരാണ് ഇത് വിഷയമാക്കുന്നത്. അവർക്ക് തന്റെ ചിത്രങ്ങളെ തടയാൻ സാധിക്കുന്നില്ല. അതുകൊണ്ടാണ് അവർ ഈ വഴി നോക്കുന്നതെന്നും വിവേക് കൂട്ടിച്ചേർത്തു.

എക്‌സിറ്റ് പോൾ പ്രവചനം ബോളിവുഡ് താരം ഐശ്വര്യയുമായി ബന്ധപെടുത്തി വിവേക് ഒബറോയി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ട്രോളാണ് വിവാദമായത്. ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും മകൾ ആരാധ്യയുടേയും പടം ഉപയോഗിച്ചുണ്ടാക്കിയ ട്വിറ്റർ ട്രോൾ ഷെയർ ചെയ്താണ് ഒബ്‌റോയ് ചർച്ചയ്ക്കിടയാക്കിയത്.

English summary
troll contraversy vivek obroy response
topbanner

More News from this section

Subscribe by Email