Wednesday July 17th, 2019 - 12:24:am
topbanner
topbanner

തോറ്റു കണ്ടാല്‍ മതി.. ഇല്ലേല്‍ ഈ നാടു നന്നായി പോകും ; മോദി വിമര്‍ശകരെ ട്രോളി അലി അക്ബര്‍

suji
തോറ്റു കണ്ടാല്‍ മതി.. ഇല്ലേല്‍ ഈ നാടു നന്നായി പോകും ; മോദി വിമര്‍ശകരെ ട്രോളി അലി അക്ബര്‍

ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നവരെ ട്രോളി ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍ . മോദിയെ എന്തുകൊണ്ടാണ് ചിലര്‍ക്ക് ഇഷ്ടമാകാത്തതെന്ന് എണ്ണി പറയുകയാണ് ഇദ്ദേഹം 

പോസ്റ്റിങ്ങനെ
മോഡിയെ എനിക്കിഷ്ടമല്ല
കാരണം അങ്ങേരാണെന്റെ സംഘടനയുടെ വിദേശ സഹായം ഇല്ലാതാക്കിയത്.
അങ്ങേരാണെന്റെ കള്ളപ്പണം വെളുപ്പിച്ചത്.
അങ്ങേരാണെന്റെ റിയല്‍എസ്റ്റേറ്റ് കളി പൊളിച്ചത്.
അങ്ങേരാണ് സകല ഇടപാടും ബാങ്ക് വഴിയാക്കിയത്..
അങ്ങേരാണ് ഒടുക്കത്തെ ആധാറുണ്ടാക്കി സബ്‌സിഡി വീട്ടിലെത്തിച്ചത്. ഗ്യാസിന്റ കള്ള ഇടപാടും പൊളിച്ചത്, അതും പോരാഞ്ഞു ഗ്യാസ് ഫ്രീയായും കൊടുക്കുന്നു. വ്യാജ കണക്ഷന്‍ സകലതും സ്വാഹാ..
അങ്ങേരു കിസ്സാന്‍ കാര്‍ഡ് കൊടുത്തത് കൊണ്ടാണെന്റെ 'വട്ടി'പ്പരിപാടി പൂട്ടിപോയത്. അങ്ങേരു യൂറിയായില്‍ വേപ്പെണ്ണ കലര്‍ത്തിയത് കൊണ്ട് യൂറിയ അടിച്ചു മാറ്റുന്ന പരിപാടിയും പൊളിഞ്ഞു.... മുദ്ര എന്നും പറഞ്ഞു ചെറുപ്പക്കാര്‍ക്കൊക്ക ലോണും... മണ്ണാങ്കട്ടേം അല്ലേല്‍ അവരുടെയൊക്കെ ആധാരം നമ്മുടെ അലമാരയില്‍ ഇരിക്കണ്ടതല്ലേ? അങ്ങേരുടെ ഒടുക്കത്തെ തൊഴിലുറപ്പ് കൂലി കൂട്ടല്‍ കാരണം തൊഴിലാളികളേം വരച്ച വരേല്‍ നിര്‍ത്താന്‍ കഴിയുന്നില്ല.
അങ്ങേരുടെ ഒടുക്കത്തെ നടപടി കാരണം മാവോയിസ്റ്റ്കള്‍ക്ക് പോലും സ്വസ്ഥത ഇല്ല,എന്തിനു... തീവ്രവാദം നടത്താന്‍ പോലും വയ്യാണ്ടായി...
ഹജ്ജില്‍ നിന്നും നാല് കാശ് ഉണ്ടാക്കിക്കൊണ്ടിരിന്നതാ... ആ പഹയന്‍ അതും സുതാര്യമാക്കി,വ്യാജ മദ്രസ്സകളും പൂട്ടിച്ചു.. സകലതിനും കണക്കു വേണം പോലും എമ്പോക്കി....
വല്ലതുംതട്ടിച്ച് ഉണ്ടാക്കി സ്വിസ്സില്‍ കൊണ്ടിടാമെന്നു അതും അങ്ങേരു സുതാര്യമാക്കി.
ബാങ്കിനെ പറ്റിച്ചു നാടുവിടാമെന്നു വച്ചാല്‍ സകലതും കണ്ടു കെട്ടുകയല്ലേ? ഇഷ്ടം പോലെ കെട്ടി വല്ല വാട്ട്‌സാപ്പ് വഴിയും മൊഴി ചൊല്ലാമെന്നു വച്ചാല്‍ പിടിച്ചകത്തിടും
സത്യായിട്ടും മോദി നമ്മളെ ജീവിക്കാന്‍ സമ്മതിക്കില്ല.
പണ്ട് പരിസ്ഥിതി എന്നും പറഞ്ഞു പ്രൊജെക്ടുകള്‍ മുടക്കി വിദേശത്ത് നിന്നും എന്തോരം കാശുവാങ്ങിയതാ അതും ആ പഹയന്‍ മുടക്കി.
സകല പേപ്പര്‍ കമ്പനികളും ദുഷ്ടന്‍ വെട്ടി നുറുക്കി....
വീടില്ലാത്ത സകല തെണ്ടിക്കും വീട്, ഇന്‍ഷുറന്‍സ്... ഈ നാറിക്ക് വേറെ പണിയൊന്നുമില്ലേ,
ഒന്ന് പീഡിപ്പിക്കാമെന്നു വച്ചാല്‍ വധശിക്ഷ..
കള്ളനോട്ടും കൊണ്ടുവന്നിരുന്ന പച്ചകളെ ടമാര്‍ പടാര്‍ എന്നും പറഞ്ഞു തട്ടുകയല്ലേ കണ്ണീച്ചോരയില്ലാതെ ബെടക്ക്...
കാവി മുക്കി അങ്ങേയറ്റത്ത് നിന്നും ഇങ്ങേയറ്റം വരേ എത്തി കുരുപ്പ്...
വല്ല ലവ് ജിഹാദ് നടത്തി കാശുണ്ടാക്കാന്‍ നോക്കിയാല്‍ മാറ്റെടുത്തെ NIA,

പള്ളേലുണ്ടാവുമ്പം മുതല്‍ മൂക്കീ പഞ്ഞി കേറ്റുമ്പം വരേ ഒടുക്കത്തെ പദ്ധതികള്‍..
ഈ പഹയനിങ്ങനെ പോയാല്‍ തട്ടിപ്പും വെട്ടിപ്പും നാടത്തുന്ന നമ്മളെങ്ങിനെ ജീവിക്കും...
നമ്മള്‍ പശുവിനെ കൊണ്ടുവന്നു ചീറ്റി,...ദളിത് പീഡനം കൊണ്ടുവന്നു ചീറ്റി... Gst, നോട്ട് നിരോധനം എല്ലാം കത്തിച്ചിട്ടും അങ്ങേര്‍ക്കു ഒരു കുലുക്കവുമില്ല......
എനിക്ക് കാക്കാതേം തട്ടിപ്പ് നടത്താതേം ജീവിക്കാന്‍ പറ്റുമോ... നാലര കൊല്ലം. എത്ര കഷ്ടപ്പെട്ടാ തള്ളി നീക്കിയത്... ഇനിയഞ്ചാറു മാസം അതിനെടേല്‍ ആ ബെടക്കിനെ സകല നുണയും പറഞ്ഞു നാറ്റിക്കണം, ഏത് വിധേനേം പുറത്താക്കണം ഏത് ചെറ്റ കേറിയാലും വേണ്ടില്ല അഴിമതി കാണിക്കാല്ലോ..
ഏത് വിഷപാമ്പിനോടും നമുക്ക് കൂട്ട് കൂടാം...
കല്ല് വച്ച നുണകളുണ്ടാക്കേണം, വര്‍ഗീയ കലാപം ഉണ്ടാക്കേണം... ഏത് കന്നംതിരിവ് കാട്ടിയാലും മോദി ഇനി കയറരുത്.. കയറിയാല്‍ പിന്നെ നമ്മുടെ അന്ത്യമാ... അഴിമതി കാട്ടാന്‍ എനിക്ക് കൈ തരിക്കാണ്.....
ജിഹാദികള്‍ നമ്മോട് ഒപ്പമുണ്ട്... ശത്രു രാജ്യം നമ്മോടൊപ്പമുണ്ട്, മാവോയിസ്റ്റുകള്‍ നമ്മോടൊപ്പമുണ്ട്...
ഒന്നാഞ്ഞു പിടിക്കാം... പെട്രോളെങ്കീ പെട്രോള്‍ തുടങ്ങിക്കോ ഹര്‍ത്താല്‍...
എനിക്കാ പഹയന്‍ തോറ്റു കണ്ടാല്‍ മതി..
ഇല്ലേല്‍ ഈ നാട് നന്നായിപോകും..

 

 

Read more topics: troll , modi, ali akbar
English summary
troll against modi opposers by ali akbar
topbanner

More News from this section

Subscribe by Email