Saturday January 19th, 2019 - 9:55:am
topbanner

റിലീസ് ഡിസംബറിലുമില്ല : 'ചിലപ്പോൾ പെൺകുട്ടി' ട്രെയിലറും വിവാദത്തിലേക്ക്....

princy
റിലീസ് ഡിസംബറിലുമില്ല  : 'ചിലപ്പോൾ പെൺകുട്ടി' ട്രെയിലറും വിവാദത്തിലേക്ക്....

സിനിമ കാണുന്നതിനു മുമ്പ് ട്രെയിലർ കണ്ട സെൻസർ ബോഡാണു ആശയക്കുഴപ്പത്തിലായത്. ട്രെയിലറിനകത്തെ ക്ഷേത്രവും, കഠ്യവ കശ്മീർ, ആരിഫ എന്നീപഥങ്ങളാണ് ബോഡിനെ കുഴപ്പിച്ചത്. റീജനൽ കമ്മറ്റി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചെങ്കിലും ചെയർമാൻ അനുമതി നിക്ഷേതിച്ചു. തുടർന്ന് ട്രെയിലർ റിവേഴ്സ് കമ്മറ്റിക്ക് അയച്ച്. ബോംബയിലും ചെന്നയിലും മാത്രമാണ് റിവേഴ്സ് കമ്മറ്റി ഉള്ളത്.ചെന്നയിൽ നടി ഗൗതമിയുടെ നേത്യത്വത്തിലുള്ള കമ്മറ്റിയാണ് ട്രെയിലർ തിയേറ്ററിൽ കാണിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കണ്ടത്.നവംബർ 15ന് ട്രെയിലർ ചെന്നൈ കമ്മറ്റിക്ക് പോയെങ്കിലും ഡിസംബർ 11 വരെ യാതൊരു വിവരവും ലഭ്യമല്ല.

കേരളത്തിലെ പെൺകുട്ടികളെയും മാതാപിതാക്കളെയും ലക്ഷ്യം വെച്ചു നിർമ്മിച്ച ചിത്രത്തിൽ കശ്മീർ കഠ്യവയിലെ ആസിഫയുടെ മരണത്തെ ഓർമ്മപ്പെടുത്തിയാണ് ചിത്രം ആരംഭിക്കുന്നത്. പത്രങ്ങളുംTV യും ഒരു പീഡനത്തെ വിവരിക്കുകയും ചർച്ചകളെ കൊഴുപ്പിക്കുകയും ചെയ്യുബോൾ.കേവലം ഒരു മലായാളി പെൺകുട്ടിക്കുണ്ടാകുന്ന ഭയത്തിൽ നിന്നു കൊണ്ടാണ് ചിത്രം കഥ പറഞ്ഞ് തുടങ്ങുന്നത്. ഒരു രാഷ്ട്രീയത്തെയോ മതത്തേയോ ചിത്രം വിരൽ ചൂണ്ടുന്നില്ല മറിച്ച് നമ്മുടെ പെൺകുട്ടികളുടെ ഉന്നമനമാണ് ലക്ഷ്യം. സിനിമ കാണാതെ ട്രെയിലർ കണ്ടതാണ് ഇപ്പോഴുണ്ടായ ആശയ കുഴപ്പമെന്നും അണിയറ പ്രവർത്തകർ പറഞ്ഞു. ചിത്രത്തിൽ മൃഗങ്ങളെ ഉപയോഗിച്ചതിന്റെ N. O. C ഡൽഹി ഹരിയാനയിലെ അനിമൽവെൽഫയർ ബോഡിന്റ കരുണ കാത്തിരിക്കുമ്പോഴാണ് പുതിയ പ്രശ്നങ്ങൾ അണിയറ പ്രവർത്തകരെ കുഴപ്പത്തിലാക്കിയത് .കേരളമൊട്ടാകെ ഫ്ലക്സ് പോസ്റ്റർ മറ്റ് പരസ്യങ്ങൾ നൽകി നിർമ്മാതാവിനു 30 ലക്ഷത്തോളം ചിലവായി നവംബറിൽ മുടങ്ങിയ ചിലപ്പോൾ പെൺകുട്ടി ഡിസംബറിൽ പുറത്തിറക്കാം എന്നായിരുന്ന് പ്രതീക്ഷ.

trailer of the movie chilappol penkkutti

എന്നാൽ ട്രെയിലർ ക്ലിയർ ചെയ്യാതെ ചിത്രം കാണില്ല എന്നതീരുമാനത്തിലാണ് സെൻസർ ബോഡ്. ഇതോടെ ഡിസംബർ അവധിക്ക് ചിലപ്പോൾ പെൺകുട്ടി തിയേറ്ററിൽ വരും എന്ന പ്രതീക്ഷയും അവസാനിച്ചു.കേരളമൊട്ടാകെ സ്കൂളുകളിലും കോളജുകളിലും രണ്ടു ലക്ഷത്തോളം കൂപ്പണുകളും വിതരണം ചെയ്തു.വൈശാഖ്സിനിമാസിന്റ സഹായത്തോടെ ചിത്രം 2019 ജനുവരി തിയേറ്ററുകളിലെത്തിക്കാം എന്ന വിശ്വാസത്തിലാണ്. എന്നാൽ ഈ പ്രശ്നങ്ങൾ ചിത്രത്തിന്റെ ബഡ്ജറ്റിനെയാണ് ബാധിച്ചത് ഒരു കോടിയിൽ തിയേറ്ററിൽ എത്തണ്ട ചിത്രം ഒന്നര കോടിയിലേക്ക് മാറുകയാണ്. 'നല്ല സിനിമകൾ ഇത്തരം നിയമപ്രശ്നങ്ങളിൽ കുഴയുന്നത് കൊണ്ടാണ് പല ചിത്രങ്ങളും പ്രേക്ഷകരിൽ എത്താതെ ഫെസ്റ്റിവൽ ചിത്രമായി മാത്രം ഒതുങ്ങി പോകുന്നതും തട്ടുപൊളിപ്പൻ ചിത്രങ്ങളിൽ പ്രേക്ഷകർ ആനന്ദം കണ്ടെത്തുന്നതും. മാറ്റങ്ങൾ കേരളം പ്രതീക്ഷിക്കുന്നു അതുണ്ടാകട്ടെ എന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു' വെന്നു നിർമ്മാതാവ് സുനിഷ് സാമുവൽ, കഥാകൃത്ത് എം.കമറുദ്ദീൻ, സംവിധായകൻ പ്രസാദ് നൂറനാട്, സംഗീത സംവിധായകൻ അജയ്സരിഗമ ക്യാമറമാൻ ശ്രീജിത്ത് ജി നായർ എന്നിവർ പ്രതീക്ഷ പങ്കുവയ്ച്ചു. 

Read more topics: movie, chilappol oru pennkutti
English summary
trailer of the movie 'chilappol penkkutti' was in controversial
topbanner

More News from this section

Subscribe by Email