Monday February 18th, 2019 - 4:19:pm
topbanner

ടൊവിനോ ഇനി ലാലേട്ടന്റെ വില്ലന്‍

suji
ടൊവിനോ ഇനി ലാലേട്ടന്റെ വില്ലന്‍

മലയാളികള്‍ക്ക് പ്രിയങ്കരനായ യുവതാരം ടൊവിനോ ഇനി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ വില്ലനാകുന്നുവെന്ന് വാര്‍ത്ത. പൃഥ്വിരാജ് ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലാണ് ടൊവിനോ വില്ലനായി എത്തുക എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ഇന്ദ്രജിത്തും ഉണ്ടാകുമെന്നാണ് സൂചന. ഈ വിഷയത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൃഥ്വിരാജിന്റെ സംവിധാനവും ഏറെ പ്രതീക്ഷയാണ് നല്‍കുന്നത് .

Viral News

Read more topics: tovino, lucifer, mohanlal
English summary
tovino will play as villain in lucifer
topbanner

More News from this section

Subscribe by Email