Wednesday May 23rd, 2018 - 7:01:am
topbanner

ടൊവിനോ ചിത്രം മറഡോണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Anju NC
ടൊവിനോ ചിത്രം മറഡോണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

യുവതാരം ടൊവിനോ തോമസിനെ നായകനാക്കി നവാഗത സംവിധായകന്‍ വിഷ്ണു നാരായണന്‍ ഒരുക്കുന്ന പുതിയ ചിത്രം മറഡോണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 29-ാം ജന്മദിനമായ ഇന്ന് ടൊവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. ചിത്രത്തിന്റെ റിലീസ് തിയതി അടുത്ത് തന്നെ അറിയിക്കുമെന്നും ടൊവിനോ കുറിച്ചു.

പുതുമുഖ നടി ശരണ്യ ആര്‍.നായര്‍, ചെമ്പന്‍ വിനോദ്, ലിയോന ലിഷോയ്, നിരഞ്ജന്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. എസ്.വിനോദ് കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ദീപക് ഡി.മേനോനും രചന നിര്‍വഹിച്ചിരിക്കുന്നത് കൃഷ്ണമൂര്‍ത്തിയുമാണ്.

English summary
tovino thomas maradona movie first look poster

More News from this section

Subscribe by Email