Tuesday July 17th, 2018 - 5:22:pm
topbanner
Breaking News

'ടൊവിനോ വേറെ ലെവലാണ്: മാരി 2വിലെ കലിപ്പന്‍ ലുക്കില്‍ ഞെട്ടി സോഷ്യല്‍ മീഡിയ

ANJU NC
'ടൊവിനോ വേറെ ലെവലാണ്: മാരി 2വിലെ കലിപ്പന്‍ ലുക്കില്‍ ഞെട്ടി സോഷ്യല്‍ മീഡിയ


ഓരോ സിനിമയിലും പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് ടൊവിനോ കടന്നുവരാറുള്ളത്. ഏതു വേഷത്തിലും തന്റേതായ കൈയൊപ്പ് പതിക്കുന്ന താരങ്ങള്‍ മലയാള സിനിമയില്‍ ചുരുക്കമാണ്. നടന്‍ ടൊവിനോ തോമസിനെ അക്കൂട്ടത്തില്‍ നിസംശയം ഉള്‍പ്പെടുത്താനാകും. മലയാളത്തിന്റെ അതിര്‍വരമ്പ് കടന്ന് ടൊവിനോ തമിഴകത്തും തന്റെ സാന്ധിദ്ധ്യമറിയിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. ധനുഷ് ചിത്രമായ മാരിയുടെ രണ്ടാം ഭാഗത്തിലൂടെയാണ് ടൊവിനോ തമിഴകത്ത് സ്ഥാനം ഉറപ്പിക്കാനൊരുങ്ങുന്നത്.

മാരി 2വിലെ ടൊവിനോയുടെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. പുതിയ ഹെയര്‍കട്ടും ജാക്കറ്റുമൊക്കെയായി സിഗരറ്റ് പുകച്ചുകൊണ്ടിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വില്ലനിസത്തിന്റെ എല്ലാ ഭാവങ്ങളും ടൊവിനോ തന്റെ പുതിയ ലുക്കില്‍ കൊണ്ടു വന്നിട്ടുണ്ട്.

സ്റ്റൈലിഷ് വില്ലന്‍ ലുക്കിലുള്ള ടൊവിനോയുടെ ചിത്രം വൈറലായി മാറുമ്പോള്‍ ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് മാരി 2വിനായി കാത്തിരിക്കുന്നത്. നായകനായ ധനുഷിനെ കടത്തിവെട്ടുന്ന പ്രകടനമായാവും ടൊവിനോയെ ചിത്രത്തില്‍ കാണാന്‍ കഴിയുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സായി പല്ലവിയാണ് ചിത്രത്തിലെ നായിക.

Read more topics: tovino thomas, maari look, viral,
English summary
tovino thomas maari look viral
topbanner

More News from this section

Subscribe by Email