Friday August 17th, 2018 - 3:24:pm
topbanner

ആ യുവാവിന്റെ മരണവാര്‍ത്ത എന്റെ ഉറക്കം കെടുത്തുന്നു; രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ടൊവിനോ തോമസ്

Jikku Joseph
ആ യുവാവിന്റെ മരണവാര്‍ത്ത എന്റെ ഉറക്കം കെടുത്തുന്നു; രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ടൊവിനോ തോമസ്

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരണവുമായി നടന്‍ ടൊവിനോ തോമസ് രംഗത്ത്. കണ്ണൂരില്‍ ഇന്നലെ കൊല്ലപ്പെട്ട എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാംപ്രസാദിനൊപ്പമുളള ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു കൊണ്ടായിരുന്നു ടൊവിനോ രാഷ്ട്രീയ കൊലപാതകങ്ങളെ തുറന്ന് എതിര്‍ത്തത്.

മായാനദി എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്ത സമയം ഒരുമിച്ച് ഒരു സെല്‍ഫി എടുത്തിരുന്നു എന്നും പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത ആ യുവാവിന്റെ മരണവാര്‍ത്ത തന്റെ ഉറക്കം കെടുത്തുന്നു എന്നും കുറിച്ചു കൊണ്ടു ടൊവിനൊ ശ്യമിനൊപ്പമുള്ള സെല്‍ഫി പങ്കുവയ്ക്കുകയായിരുന്നു.

ടൊവിനോ തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

I remember clicking a picture with him while I was shooting Mayaanadhi climax scenes ! Deeply saddened and disturbed by the news of his demise.
ഒരുമിച്ചൊരു സെല്‍ഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത ,
ഈ യുവാവിന്റ മരണവാര്‍ത്ത എന്റെ ഉറക്കം കെടുത്തുന്നു .
ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാന്‍ കഴിയുന്നത് ?
മനുഷ്യന്റെ well being ന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള infrastructures തന്നെ മനുഷ്യനെ കൊല്ലുന്നു .
ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു .
തമ്മില്‍ വെട്ടിക്കൊല്ലുന്നതിനേക്കാള്‍ എത്രയോ അനായാസമായ കാര്യമാണ് തമ്മില്‍ സ്‌നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് !

English summary
tovino thomas facebook post on rss worker killed in kannur
topbanner

More News from this section

Subscribe by Email