Sunday November 18th, 2018 - 1:33:pm
topbanner

ആരാധകരെ ഞെട്ടിച്ച് ടൊവിനോയുടെ മേക്കോവര്‍

JB
 ആരാധകരെ ഞെട്ടിച്ച് ടൊവിനോയുടെ മേക്കോവര്‍

 ടൊവിനോ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് 'മാരി ടു'വിലെ വില്ലന്‍ കഥാപാത്രത്തിന്റെ ലുക്ക് പുറത്ത് വിട്ടു. നടനും നിര്‍മ്മാതാവുമായ ധനുഷാണ് ടൊവിനോയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. പിന്നാലെ ടൊവിനോയും കഥാപാത്രത്തിന്റെ മറ്റു കുറച്ച് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ധനുഷ് അഭിനയിച്ച മാരിയുടെ ആദ്യഭാഗം സൂപ്പര്‍ഹിറ്റായതിനെ തുടര്‍ന്നാണ് രണ്ടാം ഭാഗമൊരുക്കിയിരിക്കുന്നത്.

തികച്ചും വേറിട്ട വില്ലന്‍ ഗെറ്റപ്പിലാണ് ടോവിനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. 'ഭീജ' എന്നാണ് ടോവിനോ അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രത്തിന്റെ പേര്. താനോസ് എന്ന പേരിലറിയപ്പെടുന്ന കഥാപാത്രമാണിതെന്നും ടൊവിനോ പറഞ്ഞു. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായി പല്ലവിയാണ് നായിക. ഓട്ടോ ഡ്രെവറുടെ വേഷത്തിലാണ് സായി പല്ലവി ചിത്രത്തില്‍ എത്തുന്നത്. സായി പല്ലവിയുടെ കഥാപാത്രത്തിന്റെ പോസ്റ്ററും ധനുഷ് കഴിഞ്ഞദിവസം പുറത്ത് വിട്ടിരുന്നു.

ഇവരെ കൂടാതെ ചിത്രത്തില്‍ റോബോ ശങ്കര്‍, കല്ലൂരി വിനോദ്, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ എന്നിവരും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. 2015ല്‍ പുറത്തിറങ്ങിയ മാരിയുടെ ആദ്യ ഭാഗത്തില്‍ ഗായകന്‍ വിജയ് യേശുദാസാണ് വില്ലന്‍ കഥാപാത്രമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്

 

Read more topics: tovino, new, look,in mari 2,
English summary
tovino new look in mari 2
topbanner

More News from this section

Subscribe by Email