Wednesday July 24th, 2019 - 5:56:am
topbanner
topbanner

സുജിത് വാസുദേവിന്റ സംവിധാനത്തില്‍ ടൊവിനോ നായകന്‍; ഫോറെന്‍സ് പോസ്റ്റര്‍ എത്തി

JB
സുജിത് വാസുദേവിന്റ സംവിധാനത്തില്‍ ടൊവിനോ നായകന്‍; ഫോറെന്‍സ് പോസ്റ്റര്‍ എത്തി

വിഷു ദിനത്തില്‍ ഇതാണ് ടൊവിനോയുടെ പുതിയ വിശേഷം. അടുത്ത ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് വന്നിട്ടുണ്ട്. ലൂസിഫറിന്റെ ഛായാഗ്രാഹകനും മലയാള സിനിമാ സംവിധായകനുമായ സുജിത് വാസുദേവിന്റെ അടുത്ത ചിത്രത്തില്‍ ടൊവിനോയാണ് നായകന്‍. പൃഥ്വിരാജ് നായകനായ ജെയിംസ് ആന്‍ഡ് ആലിസ്, സ്ത്രീകഥാപാത്രത്തിന് പ്രാധാന്യം നല്‍കിയ അനുശ്രീ ചിത്രം ഓട്ടര്‍ഷ എന്നിവയ്ക്ക് ശേഷം ഒരിക്കല്‍ കൂടി സംവിധായകന്റെ മേലങ്കി അണിയുകയാണ് സുജിത്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവരുടേതാണ് തിരക്കഥ. നെവിസ് സേവിയര്‍, സിജു മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കും. 2019 ഒക്ടോബര്‍ മുതല്‍ ചിത്രീകരണം ആരംഭിക്കും.

തിരക്കേറിയ നായകനായ ടൊവിനോ നിരവധി ചിത്രങ്ങളില്‍ ഭാഗമാണ്. നിലവില്‍ കല്‍ക്കിയുടെ ചിത്രീകരണവുമായി മുന്നോട്ടു പോവുകയാണ്. പാര്‍വതി, ആസിഫ് അലി എന്നിവര്‍ ഒപ്പം ചേരുന്ന ഉയരെ പൂര്‍ത്തിയായി. കൂടാതെ മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയില്‍ പൃഥ്വിക്കൊപ്പം അതിഥി താരമായി ടൊവിനോയുണ്ട്.

ഗോദ സംവിധായകന്‍ ബേസില്‍ ജോസഫിനൊപ്പം മിന്നല്‍ മുരളി, ജിയോ ബേബിയുടെ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, അരുണ്‍ ബോസിന്റെ ലൂക്ക, ആഷിഖ് അബുവിന്റെ വൈറസ്, സലിം അഹമ്മദിന്റെ ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടൂ, ആല്‍ബിയുടെ ജോ, ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ആരവം എന്നീ സിനിമകളാണ് ടൊവിനൊ നായകനായി പുറത്തിറങ്ങാനുള്ള മറ്റു ചിത്രങ്ങള്‍.

Read more topics: tovino new film, forensic, poster,
English summary
tovino new film forensic poster
topbanner

More News from this section

Subscribe by Email