Tuesday November 20th, 2018 - 3:30:am
topbanner

അജിത്തിനൊപ്പം നിവിന്‍ പോളിയും; വാര്‍ത്തയോട് പ്രതികരിച്ച്‌ നിവിന്‍

Neethu
അജിത്തിനൊപ്പം നിവിന്‍ പോളിയും; വാര്‍ത്തയോട് പ്രതികരിച്ച്‌ നിവിന്‍

തമിഴകത്തിന്റെ സ്വന്തം തല അജിത്തും മലയാളികളുടെ റൊമാന്റിഹ് ഹീറോ നിവിന്‍ പോളിയും ഒന്നിക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്നത്. സിരുത്തൈ ശിവയും അജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വിശ്വാസം. ചിത്രത്തിനായി ഇരുവരും ഒന്നിക്കുബോള്‍ കൂടെ നിവിന്‍ പോളിയും കൈകോര്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ അജിത്തിന്റെ സഹോദരനായാകും വിശ്വാസത്തില്‍ നിവിന്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയിലും മറ്റും വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇതേകുറിച്ച്‌ പ്രതികരണവുമായി നിവിന്‍ പോളിയും രംഗത്തെത്തി.

"ഞാനും അങ്ങനെയൊരു വാര്‍ത്ത കണ്ടിരുന്നു. എന്നെ ആരും ഈ പ്രോജക്ടിനായി വിളിച്ചിട്ടില്ല. അജിത്ത് സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ ഉറപ്പായും പോകും"- ഇപ്രകാരമാണ് നിവിന്‍ പോളി പ്രതികരിച്ചത്. അടുത്ത ദീപാവലി റിലീസായി തിയേറ്ററുകളിലെത്തുന്ന അജിത്- ശിവ ചിത്രമാണ് വിശ്വാസം. വീരം, വേതാളം എന്നീ അജിത് നായകനായെത്തിയ ചിത്രത്തിന്റെ സംവിധാനം ശിവ ആയിരുന്നു. സത്യ ജ്യോതി ഫിലിംസാണ് നിര്‍മ്മാണം. സത്യ ജ്യോതി ഫിലിംസാണ് വിവേഗം നിര്‍മ്മാതാക്കള്‍. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും.

Read more topics: film actor, nivin poli
English summary
took about film nivin
topbanner

More News from this section

Subscribe by Email