Wednesday September 26th, 2018 - 12:44:pm
topbanner

ഐശ്വര്യ റായിക്ക് 44 വയസ്സായി കേട്ടോ; ഇക്കുറി ആഘോഷമില്ല!!!

suji
 ഐശ്വര്യ റായിക്ക് 44 വയസ്സായി കേട്ടോ; ഇക്കുറി ആഘോഷമില്ല!!!

ലോകസുന്ദരി ഐശ്വര്യ റായിക്ക് പ്രായം എത്ര ആയാലും ആ തിളക്കത്തിന് ഒരു മങ്ങലും സംഭവിക്കുന്നില്ല. എന്നാലും കേരളം ബര്‍ത്ത്‌ഡേ ആഘോഷിക്കുന്ന അതേ ദിവസം തന്നെയാണ് താരവും പിറന്നാള്‍ ആഘോഷിക്കുന്നത്. നവംബര്‍ 1-ന് 44-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഐശ്വര്യക്ക് ഭര്‍ത്താവ് അഭിഷേക് ബച്ചനും, മകള്‍ ആരാധ്യയും ചേര്‍ന്ന് സര്‍പ്രൈസ് ഒരുക്കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മാര്‍ച്ചില്‍ ഐശ്വര്യയുടെ പിതാവ് കൃഷ്ണരാജ് റായി മരിച്ചതിനാല്‍ ഇക്കുറി വലിയ ആഘോഷങ്ങളില്ല. ഐശ്വര്യക്ക് ഏറ്റവും പ്രിയപ്പെട്ട ഫ്‌ളേവറിലുള്ള കേക്കാണ് അഭിഷേകും മകളും ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. ബച്ചന്‍ കുടുംബം വൈകുന്നേരം ഒത്തുകൂടി ഇത് മുറിച്ച് ആഘോഷിക്കും. രാത്രി അഭിഷേകിന്റെ വക ഒരു ഡിന്നറും കാണും. പകല്‍ സമയത്ത് മകളെ സ്‌കൂളില്‍ വിട്ട ശേഷം താരം അമ്മയ്‌ക്കൊപ്പമാണ് ദിവസം ചെലവഴിക്കുക.

ഇതോടൊപ്പം സിദ്ധിവിനായക ക്ഷേത്ര സന്ദര്‍ശനവും പാവപ്പെട്ട കുട്ടികള്‍ക്ക് ഭക്ഷണവും നല്‍കും. നവംബര്‍ മാസത്തില്‍ തന്നെയാണ് മകള്‍ ആരാധ്യയുടെയും പിറന്നാള്‍. നവംബര്‍ 16-ന് ആരാധ്യക്ക് 6 വയസ്സ് തികയും.

 

Read more topics: aiswarya rai, birthday
English summary
today is aiswarya's 44 birthday
topbanner

More News from this section

Subscribe by Email