Friday March 22nd, 2019 - 10:07:am
topbanner
topbanner

അമിതാഭ് ബച്ചന്‍ ഇതെന്താ പൈറേറ്റ്‌സ് ഓഫ് കരീബിയനോ; തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്റെ മോഷന്‍ പോസ്റ്റര്‍

suji
അമിതാഭ് ബച്ചന്‍ ഇതെന്താ പൈറേറ്റ്‌സ് ഓഫ് കരീബിയനോ; തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്റെ മോഷന്‍ പോസ്റ്റര്‍

മുംബൈ: തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്റെ ലോഗോ പുറത്തുവിട്ടതിന് പിന്നാലെ സൂപ്പര്‍താരം അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന്റെ മോഷന്‍ പോസ്റ്ററുമായി അണിയറക്കാര്‍. ഖുദാബക്ഷ് എന്ന കഥാപാത്രമായെത്തുന്ന അമിതാഭിന്റെ പോസ്റ്റര്‍ ആമിര്‍ ഖാന്റെ ട്വിറ്ററിലാണ് പങ്കുവെച്ചത്.

കൈയില്‍ വാളും, ശരീരത്തില്‍ പടച്ചട്ടയും തലപ്പാവും അണിഞ്ഞ് നില്‍ക്കുന്ന അമിതാഭ് ഒരു ഇന്ത്യന്‍ പൈറേറ്റ്‌സ് ഓഫ് കരീബിയന്റെ സൂചനകളാണ് നല്‍കുന്നത്. 'കൊടുങ്കാറ്റും യുദ്ധങ്ങളും അതിജീവിച്ച് തെമ്മാടികളുടെ കമ്മാന്‍ഡര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. അമിതാഭ് ബച്ചനാണ് ഖുദാബക്ഷ്', അടിക്കുറിപ്പ് വ്യക്തമാക്കി.

കൂറ്റന്‍ കപ്പലില്‍ യുദ്ധത്തിന് ഒരുങ്ങി നില്‍ക്കുന്ന കഥാപാത്രമായാണ് മോഷന്‍ പോസ്റ്റര്‍ തോന്നിക്കുന്നത്. ടീസറിന് കൃത്യമായിട്ടുള്ള പിന്നണി സംഗീതവും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ ബോളിവുഡില്‍ കടലിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ആദ്യ ചിത്രമാണ്.

ഫാത്തിമ സനാ ഷെയ്ഖ്, കത്രീന കൈഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദീപാവലി റിലീസായി നവംബര്‍ 8ന് ചിത്രം തീയേറ്ററുകളിലെത്തും.

 

Viral News

English summary
thugs of hindostan meet the commander of thugs amitabh bachchan
topbanner

More News from this section

Subscribe by Email