Monday May 27th, 2019 - 1:31:pm
topbanner
topbanner

വാക്കു മാറ്റിപറഞ്ഞ ശ്രീധരന്‍ പിള്ളയെ കളിയാക്കി തോമസ് ഐസക് ; ജയിലില്‍ പോയവരോട് മാപ്പു പറയണം

suji
വാക്കു മാറ്റിപറഞ്ഞ ശ്രീധരന്‍ പിള്ളയെ കളിയാക്കി തോമസ് ഐസക് ; ജയിലില്‍ പോയവരോട് മാപ്പു പറയണം

ശബരിമലയിലെ സമരം സ്ത്രീപ്രവേശനത്തിനെതിരല്ലെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് .ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയെ പരിഹസിച്ച് മന്ത്രി ടി.എം. തോമസ് ഐസക്.

സുപ്രിംകോടതി വിധിയ്‌ക്കെതിരെ ഇത്രയും നാള്‍ നടത്തിയ സമരാഭാസത്തില്‍ നിന്ന് ഏതൊക്കെയോ കാരണങ്ങളാല്‍ വ്യക്തിപരമായി ശ്രീധരന്‍ പിള്ള പിന്മാറുകയാണ്. സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നത് തടയാന്‍ നടത്തുന്ന ശ്രമങ്ങള്‍ തന്റെ അഭിഭാഷക ഭാവിയെ ബാധിക്കുമെന്ന തിരിച്ചറിവിലേയ്ക്ക് വൈകിയെങ്കിലും അദ്ദേഹം എത്തുകയാണെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. .

പോസ്റ്റിങ്ങനെ

ശബരിമലയിലേക്ക് യുവതികള്‍ക്ക് പ്രവേശനം നല്‍കാമെന്ന തീരുമാനം 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ ബിജെപിയുടെ സമരം ശക്തമാക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയാണ് തികഞ്ഞ ഭീരുവിനെപ്പോലെ ഇന്ന് മലക്കം മറിഞ്ഞത്.

ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരെയല്ല ബിജെപിയുടെ സമരമെന്നാണ് പുതിയ ചുവടുമാറ്റം. ശബരിമലയില്‍ സുപ്രിംകോടതി വിധി നടപ്പാക്കിയാല്‍ നട അടച്ചിടാന്‍ ശബരിമല തന്ത്രി തയ്യാറായത്, തന്റെ നിയമോപദേശം വിശ്വസിച്ചാണ് എന്നു വീമ്പിളക്കിയ ചരിത്രവും ഈ വേളയില്‍ നമുക്കോര്‍മ്മിക്കാം.

കോടതി വിധി നടപ്പാക്കുന്നതു തടയാന്‍ തങ്ങള്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്, അതുകൊണ്ട് തന്ത്രി പേടിക്കേണ്ടതില്ല എന്ന് താന്‍ ധൈര്യം കൊടുത്തു എന്നൊക്കെയായിരുന്നു യുവമോര്‍ച്ചയുടെ രഹസ്യയോഗത്തില്‍ ശ്രീധരന്‍ പിള്ള തട്ടിവിട്ടത്.

സുപ്രിംകോടതിയ്‌ക്കെതിരെ ഇത്രയും നാള്‍ നടത്തിയ സമരാഭാസത്തില്‍ നിന്ന് ഏതൊക്കെയോ കാരണങ്ങളാല്‍ വ്യക്തിപരമായി ശ്രീധരന്‍ പിള്ള പിന്മാറുകയാണ്. സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നത് തടയാന്‍ നടത്തുന്ന ശ്രമങ്ങള്‍ തന്റെ അഭിഭാഷക ഭാവിയെ ബാധിക്കുമെന്ന തിരിച്ചറിവിലേയ്ക്ക് വൈകിയെങ്കിലും അദ്ദേഹം എത്തുകയാണ്.

പക്ഷേ, അദ്ദേഹത്തിന്റെ വാക്കു വിശ്വസിച്ച് സമരവും അക്രമവും നടത്തി ജാമ്യം ലഭിക്കാത്ത കേസുകളില്‍ പ്രതികളായ ബിജെപി പ്രവര്‍ത്തകരോട് അദ്ദേഹം ഇനിയെന്തു പറയും?
ശബരിമലയില്‍ സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനെതിരെയാണ് ശ്രീധരന്‍ പിള്ളയും സംഘവും വിശ്വാസസംരക്ഷണയാത്ര നടത്തിയത്. നാമജപയാത്രയെന്ന പേരില്‍ പച്ചത്തെറി വിളിച്ചും അക്രമം നടത്തിയും തെരുവില്‍ പേക്കൂത്താടിയത്. ശബരിമലയെ സംഘര്‍ഷഭൂമിയാക്കിയത്. ശബരിമലയില്‍ ആചാരലംഘനം അനുവദിക്കില്ലെന്ന് ആക്രോശിച്ചാണ് ബിജെപിക്കാരെയും ആര്‍എസ്എസുകാരെയും ശ്രീധരന്‍ പിള്ള കുത്തിയിളക്കിയത്.

എന്നിട്ടിപ്പോള്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെയല്ല സമരം എന്ന് ശ്രീധരന്‍ പിള്ള ചുവടു മാറ്റുന്നു. സ്ത്രീകള്‍ വരുന്നോ പോന്നോയെന്ന് നോക്കാന്‍! വേണ്ടിയല്ല ഈ സമരമെന്ന് ഒരു ഉളുപ്പുമില്ലാതെ പ്രസ്താവിക്കുന്നു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതു തടയാന്‍ വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ കൊടുംക്രിമിനലുകളായ ആര്‍എസ്എസുകാരെ നിയോഗിച്ച നേതാവാണ് ഇതു പറയുന്നത് എന്ന് കേരളം മറക്കുകയില്ല.

സ്ത്രീകള്‍ ശബരിമലയില്‍ വരുന്നതില്‍ പ്രതിഷേധമുള്ള വിശ്വാസികളുണ്ടെങ്കില്‍ പിന്തുണയ്ക്കുമെന്നും, അത്രേ തങ്ങള്‍ ചെയ്യൂ എന്നൊക്കെ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ കരണം മറിയുന്ന അഡ്വ.പിഎസ് ശ്രീധരന്‍ പിള്ള, ചുരുങ്ങിയ പക്ഷം ജാമ്യം ലഭിക്കാതെ ജയിലില്‍ കിടക്കുന്ന സ്വന്തം പ്രവര്‍ത്തകരോട് പരസ്യമായി മാപ്പു പറയാനെങ്കിലും തയ്യാറാകണം. കാരണം, എത്രയോ ദിവസമായി അവര്‍ ഇരുമ്പഴിയ്ക്കുള്ളില്‍ കിടക്കുന്നതിന് കാരണം ശ്രീധരന്‍ പിള്ളയാണ്.

മിനിമം അവരോടെങ്കിലും ഒരു സത്യസന്ധത കാണിക്കാന്‍ അദ്ദേഹം തയ്യാറാകണം.

 

Read more topics: thomas isac,sreedaran pillai
English summary
thomas isac mock sreedaran pillai
topbanner

More News from this section

Subscribe by Email