Sunday December 16th, 2018 - 4:18:pm
topbanner

ഇപ്പോള്‍ നായകന്മാരുടെ കാലമല്ല നായികമാരുടെ കാലമാണ് തുറന്ന് പറഞ്ഞ് തെന്നിന്ത്യന്‍ താരസുന്ദരി തമന്ന

Neethu
ഇപ്പോള്‍ നായകന്മാരുടെ കാലമല്ല നായികമാരുടെ കാലമാണ് തുറന്ന് പറഞ്ഞ് തെന്നിന്ത്യന്‍ താരസുന്ദരി തമന്ന

നായകന്മാരുടെ കാലമല്ല ഇപ്പോള്‍ സിനിമയിലെന്നും, നായികമാരുടെ കാലമാണെന്നും തെന്നിന്ത്യന്‍ താരസുന്ദരി തമന്ന. ഇപ്പോള്‍ സ്ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യമെന്നും, താന്‍ ചെയ്തിട്ടുള്ള എല്ലാ സിനിമകളും സ്ത്രീ കേന്ദ്രീകൃതമാണെന്നും താരം പറഞ്ഞു.

സ്ത്രീ പ്രാധാന്യമുള്ള സിനിമകളാണ് ഞാന്‍ തിരഞ്ഞെടുക്കാറുള്ളത്. ധാരാളം സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. അവയെല്ലാം എനിയ്ക്ക് വളരെ പ്രിയങ്കരമാണ്. പിന്നെ നല്ല തിരക്കാണിപ്പോള്‍, അതിനാല്‍ വളരെ ടൈറ്റായ ഷെഡ്യൂളാണ് എന്റേത്. എന്നാല്‍ ഒരു അഭിനേത്രി എന്ന തരത്തിലുള്ള എന്റെ ജീവിതം ശരിയ്ക്കും ആസ്വദിക്കുന്നുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി ക്യാമറയ്ക്കു മുന്നില്‍ നിറഞ്ഞു നില്‍ക്കുക എന്നത് അത്ര ചെറിയ കാര്യമല്ല, താരം പറയുന്നു.

ഫാഷന്‍ സെന്‍സിനെക്കുറിച്ചും തമന്ന വെളിപ്പെടുത്തി. പേഴ്സണാലിറ്റി മറ്റുള്ളവരുടെ മുമ്ബില്‍ വെളിപ്പെടുത്തുന്നതില്‍ ഫാഷന് നല്ലൊരു പങ്കുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Read more topics: film actor, Tamannaah, tock,
English summary
this time is womens actor lucy time; Tamannaah
topbanner

More News from this section

Subscribe by Email