Tuesday February 19th, 2019 - 6:50:pm
topbanner

അഭിഷേകും കരിഷ്മയും പിരിയാന്‍ കാരണമിതാണ്...

suji
അഭിഷേകും കരിഷ്മയും പിരിയാന്‍ കാരണമിതാണ്...

പ്രശസ്ത ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചനും ഐശ്വര്യ റായും അവരുടെ പുതിയ 21 കോടിയുടെ ആഡംബര വസതിയില്‍ താമസമാക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി. കുടുംബവീടായ ജല്‍സയില്‍ നിന്ന് താരം മാറി താമസിക്കില്ലെന്ന് അടുത്തവൃത്തങ്ങള്‍ പറയുന്നു.

അഭിഷേകിന് കുടുംബത്തെ പിരിഞ്ഞു നില്‍ക്കാനാകില്ല. ഇതു കൊണ്ടാണ് മുന്‍ കാമുകി കരിഷ്മ കപൂറുമായി പിരിഞ്ഞതത്രെ. ഇരുവരും പ്രണയം തുടങ്ങിയത് ഹാ മേംനേ ഭി പ്യാര്‍ കിയ എന്ന സിനിമയുടെ സെറ്റിലായിരുന്നു. പിന്നീട് ഇരുവരും 2002 ല്‍ അമിതാഭ് ബച്ചന്റെ അറുപതാം ജന്മദിനത്തില്‍ തങ്ങള്‍ വിവാഹിതരാകുമെന്നു പരസ്യമായി അറിയിച്ചു. അടുത്ത വര്‍ഷം ഇരുവരും തമ്മില്‍ പിരിഞ്ഞു. ഇതിനുള്ള കാരണം കരീഷ്മ അഭിഷേകിനെ മാതാപിതാക്കളുടെ അടുത്ത് നിന്ന് താമസം മാറാനായി നിര്‍ബന്ധിച്ചതാണെന്നാണ് വാര്‍ത്തകള്‍.

പുതിയ വസതി അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വാങ്ങിയത് താമസിക്കാന്‍ വേണ്ടിയില്ല. പകരം സമ്പാദ്യമെന്ന രീതിയിലാണെന്ന് അഭിഷേകിനോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

 

Viral News

Read more topics: abhishek, karishma, separate
English summary
this is the reason abhishek and karishma love breakup
topbanner

More News from this section

Subscribe by Email