Tuesday November 13th, 2018 - 6:07:am
topbanner

ചെറുചിത്രങ്ങളുടെ സൗന്ദര്യക്കാഴ്ചകള്‍ക്ക് കൊടിയിറക്കം

Aswani
ചെറുചിത്രങ്ങളുടെ സൗന്ദര്യക്കാഴ്ചകള്‍ക്ക് കൊടിയിറക്കം

തിരുവനന്തപുരം: 206 ചിത്രങ്ങള്‍, വ്യത്യസ്തതരം ചിന്തകള്‍, വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകള്‍. അഞ്ച് ദിവസം നീണ്ട ലഘുസിനിമകളെക്കുറിച്ചുള്ള പുതുമയാര്‍ന്ന സൗന്ദര്യക്കാഴ്ചകള്‍ അവസാനിക്കുന്നത് ഇങ്ങനെ. പലസ്തീന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ഇറാന്‍ തുടങ്ങിയ 33 രാജ്യങ്ങളില്‍ നിന്നുള്ള അഭ്രക്കാഴ്ചകള്‍ക്കാണ് തിരശ്ശീല വീണത്. ചലച്ചിത്രങ്ങള്‍ക്ക് തുല്യമായ ആശയങ്ങളാണ് തങ്ങളുടെ ചിത്രങ്ങള്‍ക്കുമെന്ന് യുവസംവിധായകര്‍ ലഘുചിത്രങ്ങളിലൂടെ തെളിയിച്ചപ്പോള്‍ കാണികള്‍ ആര്‍ത്തിരമ്പി സ്വീകരിച്ചു.

ഇറാനിയന്‍ സാമൂഹിക ജീവിതത്തിന്റെ നേര്‍ക്കാഴ്ച ഒരുക്കിയ പേര്‍ഷ്യന്‍ ടെയില്‍സ്, ഫോക്കസ് വിഭാഗത്തിലെ ചിത്രങ്ങള്‍, ആനന്ദ് പട്‌വര്‍ദ്ധന്റെ ഡോക്യുമെന്ററികള്‍, ലതാമണി, ഇന്ദിരാസെന്‍, റഈദ് അന്റോണി തുടങ്ങിയവരുടെ ചിത്രങ്ങള്‍ മേളയില്‍ സജീവസാന്നിദ്ധ്യമായി. ബി.ടി അനില്‍കുമാര്‍ രചിച്ച മിഡ്‌നൈറ്റ് റണ്‍, പര്‍വേസ് മുഷാറഫിന്റെ ജീവിതം പ്രമേയമാക്കിയ ഇന്‍ഷാ അള്ളാഹ് ഡെമോക്രസി, ആഷാദ് ശിവരാമന്റെ ദേഹാന്തരം, അരോള്‍ഡ് ആന്റണി പോള്‍സന്റെ കുഴിമന്തി, അരികര സുതന്റെ ഉള്ളംകൈയില്‍ നെല്ലിക്കനി തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകമനസ്സുകള്‍ കീഴടക്കി. ക്യാമ്പസ് ചിത്രങ്ങളായ ബ്രിഡ്ജ്, ഹെജിമണി, ഇട, നായാട്ട്, പകല്‍കിനാവ്, ഒരുക്കം എന്നിവ വേറിട്ട ചിന്തകളും കാഴ്ചപ്പാടുകളും അവതരിപ്പിച്ചു.

എതിരഭിപ്രായങ്ങളെ കൊലപ്പെടുത്തുന്ന സംഘപരിവാറിനെതിരെയുള്ള ആശയപ്രചാരണവേദി കൂടിയായിരുന്നു പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള. മതനിരപേക്ഷത നിലനിര്‍ത്തണമെന്ന ആഹ്വാനമായിരുന്നു മേളയോട് അനുബന്ധിച്ചുള്ള ചര്‍ച്ചകളും മുഖാമുഖങ്ങളും. ഒരു സംഘടനയുടെ ഭീഷണിയെ തുടര്‍ന്ന് ഖണ്ഡശ പ്രസിദ്ധീകരണം നിര്‍ത്തിവെച്ച എസ് ഹരീഷിന്റെ 'മീശ' എന്ന നോവലിന് മേളയിലെത്തിയവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ആനന്ദ് പട് വര്‍ദ്ധന്‍, കവിതാ ലങ്കേഷ്, രാകേഷ് ശര്‍മ്മ, റഈദ് അന്റോണി എന്നിവരുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായി.

Read more topics: thiruvananthapuram, idsffk, ends
English summary
international documentary and short film festival of kerala has ended
topbanner

More News from this section

Subscribe by Email