Wednesday September 19th, 2018 - 4:37:pm
topbanner
Breaking News

രാവിലെ അമ്മയെന്ന് വിളിക്കും, രാത്രി കിടക്ക പങ്കിടാന്‍ ക്ഷണിക്കും

suji
 രാവിലെ അമ്മയെന്ന് വിളിക്കും, രാത്രി കിടക്ക പങ്കിടാന്‍ ക്ഷണിക്കും

തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്കാണ് ശ്രീ റെഡ്ഡി തുടക്കം കുറിച്ചത്. ടോളിവുഡ് സിനിമാ മേഖലയില്‍ നടക്കുന്ന ഈ ദുഷ്പ്രവണതയ്ക്ക് മാറ്റം കുറിയ്ക്കാനുള്ള തുടക്കമാണ് ശ്രീ മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷന് മുന്നില്‍ അര്‍ദ്ധനഗ്നയായി നടത്തിയതെന്നതാണ് സത്യം.

സന്ധ്യ നായിഡു, കെ അപൂര്‍വ്വ, സുനിത റെഡ്ഡി തുടങ്ങി നിരവധി സഹതാരങ്ങള്‍ ശ്രീ റെഡ്ഡിക്ക് പിന്തുണയുമായി രംഗത്തെത്തി. കഴിഞ്ഞ 10 വര്‍ഷക്കാലമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സന്ധ്യ നായിഡു ഞെട്ടിക്കുന്ന കാര്യങ്ങളാണ് താന്‍ നേരിട്ടതെന്ന് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

'എനിക്ക് ലഭിക്കുന്ന ഭൂരിഭാഗം വേഷങ്ങളും അമ്മയുടേതും, അമ്മായിയുടേതുമൊക്കെയാണ്. രാവിലെ ഷൂട്ടിംഗ് സെറ്റില്‍ അവരെന്നെ അമ്മയെന്ന് വിളിക്കും. രാത്രിയില്‍ ഇതേ ആളുകള്‍ കിടക്ക പങ്കിടാന്‍ ക്ഷണിക്കും. എന്ത് വസ്ത്രമാണ് ധരിക്കുന്നതെന്നും ഇതിന്റെ വിശദാംശങ്ങളും വരെ ചോദിക്കുന്നവരുണ്ട്', സന്ധ്യ വെളിപ്പെടുത്തി.

 

Read more topics: amma , sleep with them, telungu
English summary
they call me Amma in the morning and ask me to sleep with them at night
topbanner

More News from this section

Subscribe by Email