Tuesday November 20th, 2018 - 5:57:pm
topbanner

ജനങ്ങളുടെ മണിച്ചേട്ടനായി അഭിനയിക്കാന്‍ ഭയമായിരുന്നു

suji
ജനങ്ങളുടെ മണിച്ചേട്ടനായി അഭിനയിക്കാന്‍ ഭയമായിരുന്നു

കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. വിനയന്‍ സിനിമകളിലൂടെ താരമായി വളര്‍ന്ന മണിയുടെ ജീവിതം അദ്ദേഹത്തിന്റെ മരണശേഷം അതേ സംവിധായകന്‍ സിനിമയാക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. സെന്തില്‍ രാജാമണിയാണ് മലയാളികളുടെ സ്വന്തം കലാഭവന്‍ മണിയാകുന്നത്.

മിമിക്രി, ടെലിവിഷന്‍ താരമായ സെന്തിലിന് മണിയായി വേഷമിടുന്നത് വെല്ലുവിളി തന്നെയായിരുന്നുവെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നു. ജനങ്ങള്‍ ഇത്രയധികം സ്വീകരിച്ച ഒരു അഭിനേതാവായി മാറുകയെന്നത് വെല്ലുവിളിയായിരുന്നുവെന്ന് സെന്തില്‍ പറയുന്നു. ഇതിന് അല്‍പ്പം ഭയവും ഉണ്ടായിരുന്നതായി താരം കൂട്ടിച്ചേര്‍ക്കുന്നു.

മണിച്ചേട്ടനുമായി യാതൊരു ബന്ധവുമില്ലാത്ത മുഖവും, ശബ്ദവുമുള്ള താന്‍ ഇതിന് അനുയോജ്യനാണോയെന്ന് പലവട്ടം സംവിധായകന്‍ വിനയനോട് സെന്തില്‍ സംശയവും പ്രകടിപ്പിച്ചു. എന്നാല്‍ മണിയെ മിമിക്രി ചെയ്യുന്ന ആളെയല്ല തനിക്ക് ആവശ്യമെന്നായിരുന്നു വിനയന്റെ മറുപടി. 12 കിലോ കൂട്ടിയാണ് മണിയുടെ രൂപസാദൃശ്യത്തിലേക്ക് സെന്തില്‍ മാറുന്നത്.

ആളുകള്‍ ഒരുപാട് സ്‌നേഹിക്കുന്ന മണിച്ചേട്ടന്റെ രൂപത്തോട് നീതി പുലര്‍ത്തിയില്ലെങ്കില്‍ ആളുകള്‍ ക്ഷമിക്കില്ലെന്ന് സെന്തിലിന് അറിയാം.

 

English summary
theres only one manichettan i cant be him says senthil
topbanner

More News from this section

Subscribe by Email