Thursday September 20th, 2018 - 12:20:am
topbanner
Breaking News

കമല്‍ഹാസനൊപ്പം അഭിനയിക്കുമ്പോള്‍ ഒരു പ്രശ്‌നമുണ്ട് ; ആന്‍ഡ്രിയ പറയുന്നു

suji
കമല്‍ഹാസനൊപ്പം അഭിനയിക്കുമ്പോള്‍ ഒരു പ്രശ്‌നമുണ്ട് ; ആന്‍ഡ്രിയ പറയുന്നു

കമല്‍ ഹാസനൊപ്പം അഭിനയിക്കുന്നത് അഭിമാനമുള്ള കാര്യമാണെങ്കിലും അതിലൊരു പ്രശ്‌നമുണ്ടെന്ന് ആന്‍ഡ്രിയ.'അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്ത ശേഷം അടുത്ത ചിത്രത്തിന്റെ സെറ്റില്‍ ചെല്ലുമ്പോള്‍ അല്ലെങ്കില്‍ മറ്റൊരു സൂപ്പര്‍സ്റ്റാറിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഈ പ്രഫഷണലിസം കിട്ടാതെ വരും. അത് നമ്മളെ നിരാശരാക്കി കളയും. പെര്‍ഫെക്ഷനു വേണ്ടി താന്‍ ചെയ്യുന്ന വര്‍ക്ക് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതകളിലൊന്നാണ്. കാരണം ഇതുവരെയുണ്ടായിട്ടുള്ളതില്‍ നിന്ന് മികച്ചതായ , അല്ലെങ്കില്‍ പുതുതായ എന്തെങ്കിലും അവതരിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം . 'ഒരു ദേശീയമാധ്യമവുമായുള്ള അഭിമുഖത്തില്‍ ആന്‍ഡ്രിയ പറഞ്ഞു.

2013ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം തീയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ ആന്‍ഡ്രിയയും എത്തുന്നുണ്ട്.

 

Read more topics: kamal, andriya
English summary
there is an issue to act with kamal says andriya
topbanner

More News from this section

Subscribe by Email