Thursday September 20th, 2018 - 4:17:pm
topbanner
Breaking News

കാത്തിരിപ്പിനൊടുവില്‍ 'തീവണ്ടി' ഓടി തുടങ്ങി

PC NEETHU
കാത്തിരിപ്പിനൊടുവില്‍ 'തീവണ്ടി' ഓടി തുടങ്ങി

കാത്തിരിപ്പുകള്‍ക്ക് വിരാമിട്ടുകൊണ്ട് തീവണ്ടി തിയേറ്ററുകളില്‍ എത്തി. ചിത്രത്തിന്റെ റിലീസ് പല തവണ മാറ്റി വെച്ചത് ആരാധകര്‍ക്കിടയില്‍ കടുത്ത നിരാശ ഉണ്ടാക്കിയെങ്കിലും ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ഇത്രയും നാള്‍. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രധാന കഥാപാത്രമായ ടോവിനോയെ കാണാനായിരുന്നു ഏവര്‍ക്കും തിടുക്കം. ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെ നാടന്‍ വേഷത്തില്‍ നായകന്‍ എത്തി. ചെറുപ്പത്തിന്റെ എല്ലാ തോന്നിവാസങ്ങളും ഉള്‍ക്കൊണ്ടു കൊണ്ട് കഥാപാത്രത്തില്‍ ജീവിക്കുകയായിരുന്നു ടോവിനോ. നായകന്‍ മാത്രമല്ല ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും അഭിനയിച്ചു എന്ന തോന്നല്‍ ഒട്ടും ഫീല്‍ ചെയ്യ്തില്ല എന്നതാണ് പ്രത്യേകത.

ടീനേജുകാര്‍ക്ക് സ്വന്തം ജീവിത സന്ദര്‍ഭങ്ങളുമായി ഏറെ സാമ്യം തോന്നും പല കഥാസന്ദര്‍ഭങ്ങളും. കോമഡി രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ഓരോ സെക്കന്റും നര്‍മ്മത്തില്‍ നിന്നും അല്‍പം മാറാതെയാണ് ചിത്രീകരിച്ചിരിക്കുന്നത്. സിഗരറ്റു വലിക്കാനാരായ നടന്‍ തന്റെ ജീവിതത്തില്‍ നേരിടുന്ന സന്ദര്‍ഭങ്ങളാണ് ചിത്രത്തിലെ പ്രമേയം. ജോലിയിലാതെ നടക്കുന്ന നടനെ വിലേജ് ഓഫീസറായി ജോലി കിട്ടിയ പെണ്‍കുട്ടി പ്രണയിക്കുന്നു. ജോലി ഇല്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് പ്രണയം മുന്നേറുന്നത്. ടോവിനോയുടെ പ്രണയം ഈ ചിത്രത്തിലും തകര്‍പ്പനാണ്. പ്രണയം മുന്നോട്ട് പോകുമ്പോള്‍ നടന്റെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങളാണ് രണ്ടാം പകുതിയില്‍ നമ്മുക്ക് കാണാന്‍ സാധിക്കുന്നത്.

ജീവാംശമായി എന്ന് തുടങ്ങുന്ന ഗാനം പുറത്ത് വന്നപ്പോള്‍ തന്നെ ചിത്രത്തിലെ പ്രണയ രംഗങ്ങള്‍ ആരാധകര്‍ക്കിടിയില്‍ ഇടം പിടിച്ചിരുന്നു. കൈലാസ് മേനോന്‍ അണിയിച്ചൊരുക്കിയ ഈ ഗാനമാണ ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ്. സിനിമയില്‍ തുടക്കകാരിയായിട്ടു പോലും ടോവിനോയുടെ കൂടെ സംയുക്ത തകര്‍ത്ത് അഭിനയിച്ചു എന്നതും ശ്രദ്ധേയമായി. സംവിധാനത്തില്‍ തുടക്കകാരനെന്ന നിലയില്‍ ഫെലിനിയ്ക്ക് മുഴുവന്‍ മാര്‍ക്കും നല്‍കാം. മലയാളത്തില്‍ ഇനിയും മികച്ച ചിത്രങ്ങള്‍ ഫെലിനിയ്ക്ക് സമ്മാനിക്കാന്‍ കഴിയും എന്ന് തീവണ്ടി കണ്ടവര്‍ പറയും. വിനി വിശ്വയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായികാ കഥാപാത്രം. സുരാജ് വെഞ്ഞാറമൂട്, ഷൈജു കുറുപ്പ്, സുരഭി ലക്ഷ്മി, മനു എസ് പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.

Read more topics: theevandi, tovino, review
English summary
theevandi film review
topbanner

More News from this section

Subscribe by Email