topbanner
Monday September 25th, 2017 - 1:21:pm
topbanner

ആലപ്പുഴയെ കുറിച്ചുള്ള 'തീരം' പ്രോമോ സോംങ്ങ് യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ

suvitha
ആലപ്പുഴയെ കുറിച്ചുള്ള 'തീരം' പ്രോമോ സോംങ്ങ് യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ

കൊച്ചി: "ആലപ്പുഴ സോംങ്ങ്" എന്ന 'തീരം'ത്തിന്റെ പ്രോമോ സോംങ്ങ് ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ തരംഗമാവുകയാണ്. ആലപ്പുഴയെ കുറിച്ച് വർണിക്കുന്ന ഈ പാട്ട് അഫ്സൽ യുസുഫിന്റെ സംഗീതത്തിൽ അജി കാറ്റൂറാണ് രചിച്ച് ആലപിച്ചിരിക്കുന്നത്.

നിയാ അബുബക്കർ, റിയോ സ്കോട്ട്, വിഷ്ണു എസ് രാജൻ, നിദാദ്‌ കെ എൻ, തേജസ് സതീശൻ എന്നിവർ ചേർന്നാണ് ഈ വീഡിയോയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഹെലികാം ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് വിഷ്ണു വാസുദേവൻ, അരുൺ അശോക്, സുരേഷ് എന്നിവരാണ്. തേജസ് സതീശൻ വീഡിയോയുടെ ചിത്രസംയോജനവും കളർ ഗ്രേഡിങ്ങും നിർവഹിച്ചിരിക്കുന്നു.  

സഹീദ് അറാഫത്ത് സംവിധാനം നിർവഹിച്ച 'തീരം', അനശ്വരനടൻ രതീഷിന്റെ ഇളയ മകൻ പ്രണവ് രതീഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ്. മരിയ യോഹന്നാൻ ആണ് നായിക. അഷ്‌കര്‍ അലി, ടിനി ടോം, അഞ്ജലി നായർ, സുധി കോപ്പ, കൃഷ്ണപ്രഭ, നന്ദൻ ഉണ്ണി എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രിനിഷ് പ്രഭാകരനും അൻസാർ താജുദീനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഗൗതം ശങ്കറും ചിത്രസംയോജനം വിജയ് ശങ്കറുമാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. റൗണ്ട് അപ്പ് സിനിമയുടെ ബാനറില്‍ ഷെയ്ക്ക് അഫ്സല്‍ ആണ് 'തീരം' നിർമിച്ചിട്ടുള്ളത്.

Read more topics: alappuzha, promo song, theeram, youtube,
English summary
alappuzha promo song theeram is now in youtube trending list
topbanner topbanner

More News from this section

Subscribe by Email