Saturday March 23rd, 2019 - 11:02:pm
topbanner
topbanner

തെരുവുപട്ടി നായകന്‍; സംവിധാനം വിശാല്‍

suji
തെരുവുപട്ടി നായകന്‍; സംവിധാനം വിശാല്‍

തെരുവുപട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനൊരുങ്ങി വിശാല്‍. അടുത്ത വര്‍ഷം ആഗസ്റ്റില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിക്കുന്ന സിനിമയില്‍ നായകന്‍ തെരുവുനായയാണ്.

സംവിധാന രംഗത്തേക്ക് കടന്നെത്താന്‍ ഏറെ നാളായി ആഗ്രഹിക്കുന്നു. ഈ കഥ മൂന്ന് വര്‍ഷക്കാലമായി മനസ്സിലുണ്ട്. ചില സംവിധായകരോടും അടുത്ത സുഹൃത്തുക്കളോടും കഥ പറഞ്ഞപ്പോള്‍ ഏറെ ഇഷ്ടമായി. ഇതോടെയാണ് സിനിമയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.

ജനുവരിയില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്ക് തുടക്കമാകും. ചിത്രത്തില്‍ തൃഷയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. എന്നാല്‍ അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ലെന്ന് വിശാല്‍ പറയുന്നു. നിരവധി മൃഗങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രത്തിനായി ഗ്രാഫിക്‌സ് ജോലികളും ഏറെ ആവശ്യമായി വരും.

വര്‍ദ്ധ ചുഴലിക്കാറ്റിന് ശേഷം പരുക്കേറ്റ നിലയില്‍ തന്റെ വീടിന് സമീപം കണ്ടെത്തിയ തെരുവുനായയെ വിശാല്‍ ദത്തെടുത്ത് വളര്‍ത്തുന്നുണ്ട്.

 

 

Read more topics: street dog,vishal
English summary
the hero of my film is a street dog says vishal
topbanner

More News from this section

Subscribe by Email