Saturday March 23rd, 2019 - 6:36:am
topbanner
topbanner

ദി ഗ്രേറ്റ് ഫാദര്‍ റീമേക്ക് ചെയ്യുന്നു ; തമിഴില്‍ വിക്രമും തെലുങ്കില്‍ വെങ്കിടേഷും നായകനാകും

suji
ദി ഗ്രേറ്റ് ഫാദര്‍ റീമേക്ക് ചെയ്യുന്നു ; തമിഴില്‍ വിക്രമും തെലുങ്കില്‍ വെങ്കിടേഷും നായകനാകും

മലയാളത്തില്‍ മികച്ച വിജയം നേടിയ ചിത്രം ദി ഗ്രേറ്റ് ഫാദര്‍ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. തമിഴില്‍ വിക്രമും തെലുങ്കില്‍ വെങ്കിടേഷും നായകന്മാരാകുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്ത ദി ഗ്രേറ്റ് ഫാദര്‍ മികച്ച വിജയം നേടിയിരുന്നു. ഹനീഫ അദേനിയാണ് സംവിധാനം ചെയ്തത്.

സ്വാമിയുടെ രണ്ടാം ഭാഗത്തിലാണ് വിക്രം ഇപ്പോള്‍ അഭിനയിക്കുന്നത്. ഗൗതം വാസുദേവ മേനോന്റെ ധ്രുവനച്ചത്തിരം, ആര്‍.എസ് വിമലിന്റെ മഹാവീര്‍ കര്‍ണ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാവും ദി ഗ്രേറ്റ് ഫാദറില്‍ വിക്രം വേഷമിടുക.

തെലുങ്കില്‍ സൂപ്പര്‍താരമായ വെങ്കടേഷും ഡേവിഡ് നൈനാനാകാന്‍ തയ്യാറെടുക്കുകയാണ്. ദൃശ്യം തെലുങ്കിലേക്ക് റീമേക്ക് ചെയ്തത് വെങ്കിടേഷ് ആയിരുന്നു. മാധവന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ഇരുത് സുട്രിന്റെ തെലുങ്ക് പതിപ്പിലും താരം ഈയിടെ അഭിനയിച്ചു.

 

Read more topics: the grate father, vikram, venkidesh
English summary
the grate father movie remake to tamil and telungu
topbanner

More News from this section

Subscribe by Email