Wednesday October 17th, 2018 - 8:51:am
topbanner
Breaking News

മീ ടൂ ക്യാമ്പെയിനിലൂടെ തനുശ്രീ ദത്തയുടെ പരാതി; നാനാ പടേക്കര്‍ക്കെതിരെ കേസ്

JB
 മീ ടൂ ക്യാമ്പെയിനിലൂടെ തനുശ്രീ ദത്തയുടെ പരാതി; നാനാ പടേക്കര്‍ക്കെതിരെ കേസ്

മുംബൈ: ബോളിവുഡ് നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലില്‍ നടന്‍ നാനാ പടേക്കര്‍ക്കെതിരെ കേസെടുത്തു. മീ ടൂ ക്യാമ്പെയിന്റെ ഭാഗമായാണ് തനുശ്രീ നാനാ പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയിരുന്നത്. തനുശ്രീയുടെ വെളിപ്പെടുത്തലിന് ശേഷം ബോളിവുഡില്‍ നിന്ന് നിരവധി പരാതികള്‍ പുറത്ത് വന്നിരുന്നു.

2008-ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ ഗാനചിത്രീകരണ വേളയില്‍ നാനാ പടേക്കര്‍ മോശമായി പെരുമാറി എന്നാണ് തനുശ്രീയുടെ ആരോപണം. ഐ.പി.സി സെക്ഷന്‍ 354, 509 പ്രകാരമാണ് മുംബൈ പോലീസ് കേസെടുത്തത്. തനുശ്രീയുടെ പരാതിയില്‍ എന്ത് നടപടിയാണ് കൈക്കൊണ്ടത് എന്ന് വനിതാ കമ്മീഷന്‍ ചോദിച്ചിരുന്നു. ഇതിന് ശേഷമാണ് കേസെടുത്തത്.

നാനാ പടേക്കറെ കൂടാതെ നിര്‍മാതാവ് സമി സിദ്ദീഖി, നൃത്ത സംവിധായകന്‍ ഗണേശ് ആചാര്യ, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ആരുടെയും അറസ്റ്റ് ഉടനുണ്ടാവില്ലെന്ന് മുംബൈ പോലീസ് വ്യക്തമാക്കി.

 

English summary
thanusreedutt alligation agisnt nana padaker police charged case
topbanner

More News from this section

Subscribe by Email