Sunday December 16th, 2018 - 7:21:pm
topbanner

തെലുങ്ക് സിനിമയില്‍ പീഡനം; സിനിമാ നിരൂപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു 500 രൂപ ഓഫര്‍ ചെയ്തു

suji
തെലുങ്ക് സിനിമയില്‍ പീഡനം; സിനിമാ നിരൂപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു 500 രൂപ ഓഫര്‍ ചെയ്തു

തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയ ശ്രീ റെഡ്ഡി ഇപ്പോള്‍ വിവാദനായികയാണ്. ലൈംഗികബന്ധം ആവശ്യപ്പെട്ട് നിര്‍മ്മാതാക്കാളും, ഹീറോസും, ഡയറക്ടര്‍മാരുമെല്ലാം നായികമാരെ ചൂഷണം ചെയ്യുന്നുവെന്നാണ് ശ്രീ റെഡ്ഡി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഒപ്പം തെളിവുകളും പുറത്തുവിട്ടതോടെ തെലുങ്ക് സിനിമ നാണംകെട്ടു.

എന്നാല്‍ ശ്രീ റെഡ്ഡിയെ വിലക്കി കൊണ്ടാണ് ചലച്ചിത്ര സംഘടന പ്രതികരിച്ചത്. ശ്രീയെ പിന്തുണച്ച നടി സുനിതയാണ് ഇപ്പോള്‍ പുതിയ ലൈംഗിക ആരോപണവുമായി രംഗത്ത് വരുന്നത്. സിനിമാ നിരൂപകനും അഭിനേതാവുമായ കത്തി മഹേഷാണ് ആരോപണവിധേയന്‍.

മഹേഷ് തനിക്കെതിരെ ബലപ്രയോഗം നടത്തിയെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് സുനിതയുടെ ആരോപണം. മഹേഷ് വിളിച്ചതിനെത്തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവങ്ങള്‍. തന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങണമെന്നായിരുന്നു മഹേഷിന്റെ ആവശ്യം. പക്ഷെ എതിര്‍ത്തതോടെ ഇയാള്‍ മര്‍ദ്ദിച്ചു. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എതിര്‍ത്തതോടെ പരാജയപ്പെട്ടു. ഇതിന് ശേഷം 500 രൂപയും ഓഫര്‍ ചെയ്തു. എല്ലാ തെളിവുകളും കൈയിലുണ്ട്, നടി പറയുന്നു.

എന്നാല്‍ ആരോപണം കളവാണെന്നും കോടതിയെ സമീപിക്കുമെന്നുമാണ് കത്തി മഹേഷിന്റെ പ്രതികരണം.

 

English summary
telugu actress sunitha accuses film critic kathi mahesh of sexual harassment
topbanner

More News from this section

Subscribe by Email