യുവതാരം ടൊവിനോ തോമസ് നായകനാവുന്ന തീവണ്ടിയിലെ ആദ്യഗാനം പുറത്തുവന്നു. ജീവാംശമായി എന്നു തുടങ്ങുന്ന ഗാനമാണ് യൂട്യൂബിലൂടെ പുറത്തുവിട്ടത്. നവാഗത സംഗീത സംവിധായകന് കൈലാസ് മേനോനാണ് ഗാനമൊരുക്കിരിക്കുന്നത്. ശ്രേയ ഘോഷാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്ത്യയുടെ വാനമ്പാടിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ മലയാള ഗാനം കൂടിയാണിത്.
ആഗസ്ത് സിനിമാസിന്റെ ബാനറില്‍ ആര്യ, ഷാജി നടേശന്, സന്തോഷ് ശിവന് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഫെലിനി ടി.പിയാണ്. വിനി വിശ്വലാലിന്റേതാണ് തിരക്കഥ.