Thursday May 24th, 2018 - 7:48:am
topbanner

ഷാജി പാപ്പനെ വെല്ലുവിളിച്ച് തമിഴ്‌റോക്കേഴ്‌സ് വ്യാജന്‍ പുറത്തുവിട്ടു

suji
ഷാജി പാപ്പനെ വെല്ലുവിളിച്ച് തമിഴ്‌റോക്കേഴ്‌സ് വ്യാജന്‍ പുറത്തുവിട്ടു

ഷാജി പാപ്പനും, ഡ്യൂഡ്യും സംഘവുമെല്ലാം തീയേറ്ററില്‍ പൊട്ടിച്ചിരിയുമായി മുന്നേറുമ്പോള്‍ വ്യാജന്‍ പുറത്തുവിട്ട് തമിഴ്‌റോക്കേഴ്‌സ്. ആട് 2-വിന്റെ വ്യാജ പതിപ്പാണ് ഈ വെബ്‌സൈറ്റ് പുറത്തുവിട്ടിരിക്കുന്നത്. ആട് ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആട് 2. ജയസൂര്യ, വിനായകന്‍, സണ്ണി വെയിന്‍, ധര്‍മ്മജന്‍, സൈജു കുറുപ്പ്, ഭഗത്, വിജയ് ബാബു, ഇന്ദ്രന്‍സ് തുടങ്ങിയ താരനിരയാണ് ചിത്രത്തില്‍ വേഷമിടുന്നത്.

ആദ്യ ഭാഗം തീയേറ്ററില്‍ പരാജയമായിരുന്നെങ്കിലും മിനി സ്‌ക്രീനില്‍ വിജയിച്ചതോടെ ഷാജി പാപ്പനും, പിള്ളേരും ഒരു ട്രെന്‍ഡായി മാറിയിരുന്നു. ആരാധകര്‍ ഏറ്റുവാങ്ങിയ കഥാപാത്രങ്ങളെ ഇതോടെ വീണ്ടും അണിയറക്കാര്‍ തീയേറ്ററിലെത്തിക്കുകയായിരുന്നു. ഫ്രൈഡേ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രം വന്‍വിജയമായി മുന്നേറുന്നതിനിടെയാണ് ആട് 2 വ്യാജന്റെ വരവ്.

 

Read more topics: tamil rockers, aadu 2
English summary
tamil rockers leacked aadu 2

More News from this section

Subscribe by Email