Thursday October 18th, 2018 - 7:29:pm
topbanner
Breaking News

ഭീഷണി മുഴക്കി തമിഴ് റോക്കേഴ്‌സ്; കാലയുടെ റിലീസ് ദിവസം ആദ്യ ഷോക്ക് മുമ്പെ വ്യാജന്‍ വെബ്സൈറ്റില്‍ എത്തിക്കും

Jikku Joseph
ഭീഷണി മുഴക്കി തമിഴ് റോക്കേഴ്‌സ്; കാലയുടെ റിലീസ് ദിവസം ആദ്യ ഷോക്ക് മുമ്പെ വ്യാജന്‍ വെബ്സൈറ്റില്‍ എത്തിക്കും

രജനികാന്ത് ചിത്രം കാല തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന അന്നു തന്നെ വെബ്‌സൈറ്റിലും എത്തിക്കുമെന്ന ഭീഷണി മുഴക്കി തമിഴ് റോക്കേഴ്‌സ്. ട്രെയിലര്‍ വന്‍ പ്രചാരം നേടിയതിന് പിന്നാലെയാണ് സിനിമയുടെ വ്യാജന്‍ ഇറക്കുമെന്ന തമിഴ് റോക്കേഴ്സിന്റെ ഭീഷണി.

റിലീസ് ദിവസം ആദ്യ ഷോക്ക് മുമ്പെ വ്യാജന്‍ വെബ്സൈറ്റില്‍ എത്തിക്കുമെന്ന് വെബ്സൈറ്റിന്റെ അഡ്മിനിസ്ട്രേറ്റേഴ്സ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ജൂണ്‍ 7-ന് കേരളത്തിലെ മുന്നൂറിലധികം കേന്ദ്രങ്ങളില്‍ കാലാ റിലീസ് ചെയ്യുന്നുണ്ട്. സിനിമ വന്‍ വിജയം ആയാല്‍ അത് പെരുന്നാള്‍ ചിത്രങ്ങളുടെ തീയറ്റര്‍ ലഭ്യതയെ ബാധിച്ചേക്കും.

തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി ധാരാവിയിലെ അധോലോകത്തിന്റെ നേതാവായി മാറുന്ന ഒരാളുടെ ജീവിതമാണ് കാലയുടെ പ്രമേയം. അതേസമയം രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കാല. അതേസമയം ചിത്രത്തിന് കര്‍ണാടകയില്‍ വിലക്ക് എര്‍പ്പെടുത്തുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

തമിഴ്‌നാട് കര്‍ണാടക തര്‍ക്കത്തില്‍ നില്‍ക്കുന്ന കാവേരി വിഷയത്തില്‍ കര്‍ണാടകത്തിനെതിരായ നിലപാട് സ്വീകരിച്ചതാണ് കാലയ്ക്ക് പ്രതികൂലമായി മാറിയത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ജൂണ്‍ ഏഴിന് തീയേറ്ററില്‍ എത്താനിരിക്കെയാണ് സംഭവം. തീയേറ്റര്‍ ഉടമകളോടും വിതരണക്കാരോടും കാല ചിത്രത്തിന്റെ അണിയറക്കാരുമായി ബന്ധപ്പെടരുതെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

രജനിയുടെ ചിത്രത്തോട് താത്പര്യമുണ്ടെങ്കിലും സാഹചര്യം അതിന് അനുവദിക്കുന്നില്ലെന്നും സാരാ ഗോവിന്ദ് പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുന്ന രജനിയുടെ നിലപാടിനെതിരെ നിരവധി കന്നഡ സംഘടനകള്‍ രംഗത്തുവന്നിരുന്നു. കര്‍ണാടകയില്‍ ജനിച്ച രജനികാന്ത് രാഷ്ട്രീയത്തില്‍ വന്ന ശേഷം സംസ്ഥാനത്തിനെതിരായ നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയെന്നും കന്നഡ സംഘടനകള്‍ ആരോപിച്ചു. നേരത്തെ തെലുങ്ക് ചിത്രം ബാഹുബലിക്കും ഇതേ സംഘടനകള്‍ എതിര്‍പ്പ് കാണിച്ചിരുന്നു. സത്യരാജിന്റെ പ്രസ്ഥാവനയില്‍ പ്രതിഷേധിച്ചായിരുന്നു വിലക്ക്.

തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി ധാരാവിയിലെ അധോലോകത്തിന്റെ നേതാവായി മാറുന്ന ഒരാളുടെ ജീവിതമാണ് കാലയുടെ പ്രമേയം. അതേസമയം രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കാല. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ കറുപ്പണിഞ്ഞ് കരികാലന്‍ അവതാരമായിട്ടാണ് രജനി പ്രേക്ഷകര്‍ക്കുമുന്നിലേക്കെത്തുന്നത്. നാനാ പടേക്കര്‍, ഈശ്വരി ദേവി, സമുദ്രക്കനി, ഹുമ ഖുറേഷി, പങ്കജ് ത്രിപാഠി എന്നിവരും കാലയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ധനുഷാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

English summary
tamil rockers announced that they will release the kaala before first show
topbanner

More News from this section

Subscribe by Email