Monday April 22nd, 2019 - 1:58:am
topbanner
topbanner

ശ്രീദേവിയെ ആദരിക്കാന്‍ സ്വിറ്റ്‌സര്‍ലണ്ട് ശില്‍പ്പം നിര്‍മ്മിക്കുന്നു

suji
ശ്രീദേവിയെ ആദരിക്കാന്‍ സ്വിറ്റ്‌സര്‍ലണ്ട് ശില്‍പ്പം നിര്‍മ്മിക്കുന്നു

 അന്തരിച്ച ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിക്കുള്ള ആദരസൂചകമായി ശില്‍പ്പം നിര്‍മ്മിക്കാന്‍ സ്വിറ്റ്‌സര്‍ലണ്ട്. ശ്രീദേവിയുടെ പ്രണയഗാനരംഗങ്ങള്‍ ആല്‍പ്‌സ് പര്‍വ്വതനിരകള്‍ക്ക് സമീപം ഷൂട്ട് ചെയ്തതോടെയാണ് ബോളിവുഡ് ഈ രാജ്യത്തെ ഷൂട്ടിംഗ് ലൊക്കേഷനാക്കി മാറ്റുന്നത്.

നേരത്തെ യഷ് ചോപ്രയുടെ ശില്‍പ്പം സ്വിസ് സര്‍ക്കാര്‍ സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ രാജ്യത്തെ ടൂറിസം വകുപ്പാണ് ശ്രീദേവിയുടെ ശില്‍പ്പം പണികഴിപ്പിക്കാന്‍ ഒരുങ്ങുന്നത്. സ്വിസ് ടൂറിസത്തിന് ഏറെ സഹായകമായത് ശ്രീദേവിയുടെ റോളുകളാണ്. ഇതിനുള്ള അംഗീകാരമായാണ് ശില്‍പ്പം ഒരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ശ്രീദേവി നായികയായ ചാന്ദ്‌നിയാണ് സ്വിറ്റ്‌സര്‍ലണ്ടില്‍ ഷൂട്ട് ചെയ്ത ചിത്രം. ഇതോടെ ഇന്ത്യയില്‍ നിന്നുമുള്ള ടൂറിസ്റ്റുകള്‍ പോകാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റ്‌സര്‍ലണ്ട് കടന്നെത്തി. ശ്രീദേവിക്ക് പുറമെ ഷാറൂഖ് ഖാന്റെ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയും ഇവിടെ ചിത്രീകരിച്ചിരുന്നു.

 

Read more topics: switzerland ,sridevi , statue
English summary
switzerland to honour sridevi with statue
topbanner

More News from this section

Subscribe by Email