Sunday September 23rd, 2018 - 8:37:pm
topbanner

വിവാഹബന്ധം തകര്‍ന്നതിനെക്കുറിച്ച് ശ്വേതാ മേനോന്‍ പറയുന്നു

NewsDesk
വിവാഹബന്ധം തകര്‍ന്നതിനെക്കുറിച്ച് ശ്വേതാ മേനോന്‍ പറയുന്നു

കൊച്ചി: ബോബി ഭോസ്ലെയുമായുള്ള തന്റെ ആദ്യ വിവാഹബന്ധം തകര്‍ന്നതിനെക്കുറിച്ച് നടി ശ്വേതാ മേനോന്‍ വെളിപ്പെടുത്തി. ബോബിയുടെ വീട്ടിലെ സ്വാതന്ത്ര്യമില്ലായ്മയാണ് വിവാഹമോചനത്തിന് വഴിതെളിച്ചതെന്ന് ശ്വേത പറയുന്നു.

പ്രണയത്തകര്‍ച്ചയില്‍ ആശ്വാസവുമായി വന്ന ബോബിയുമായി ശ്വേത സൗഹൃദത്തിലാകുകയും വളരെ പെട്ടന്ന് ഇയാളുമായി പ്രണയത്തിലാവുകയും ചെയ്തു. അങ്ങനെയാണ് ബോബിയുമായി ശ്വേതയുടെ വിവാഹം നടക്കുന്നത്.

എന്നാല്‍, യാഥാസ്ഥിക കുടുംബമായിരുന്ന ബോബിയുടെ വീട്ടില്‍ തനിക്ക് യാതൊരു സ്വാതന്ത്ര്യവുമില്ലായിരുന്നു. മുഖം ദുപ്പട്ട കൊണ്ട് മറച്ച് മാത്രമേ ബോബിയുടെ വീട്ടില്‍ നടക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. അങ്ങനെയല്ലാതെ കുടുംബാംഗങ്ങളുടെ മുന്നില്‍ എത്താന്‍ പാടില്ല. വീട്ടില്‍ ആരെങ്കിലും വന്നാല്‍ അവരുടെ കാല്‍ തൊട്ട് വണങ്ങണം. ഭര്‍ത്താവെന്ന നിലയില്‍ ബോബിക്ക് ശ്വേതയുടെ മേല്‍ ഒരു അധികാരവും ഇല്ലായിരുന്നു. ബോബിയുടെ വീട്ടുകാരാണ് എല്ലാക്കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്.

ഇവയ്‌ക്കെല്ലാം പുറമെ തന്റെ ബാങ്ക് ബാലന്‍സ് മുഴുവന്‍ ബോബിയുടെ കുടുംബം പിന്‍വലിപ്പിച്ചെന്നും ശ്വേത പറഞ്ഞു. ആയിടയ്ക്കാണ് ജോഷ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അമീര്‍ ഖാന്‍ വിളിക്കുന്നത്. എന്നാല്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ ബോബി സമ്മതിച്ചില്ല. ഇതോടെ ബോബിയുമായുള്ള ജീവിതം അവസാനിപ്പിച്ച് താന്‍ അയാളുടെ ജീവിതത്തില്‍ നിന്ന് പടിയിറങ്ങുകയായിരുന്നെന്നും ശ്വേത വ്യക്തമാക്കി.

കുടുംബത്തിനെതിരെ വ്യാജ പ്രചരണം; നികേഷ് കുമാറിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കി

സ്ഥാനം നല്‍കിയില്ലെങ്കില്‍ പ്രചരണത്തിനില്ല; സുരേഷ് ഗോപിക്ക് മുന്നില്‍ കേന്ദ്രം മുട്ടുമടക്കി

ഗര്‍ഭിണിയായ മലയാളി നഴ്‌സ് മസ്‌കറ്റില്‍ കൊല്ലപ്പെട്ടു

English summary
swetha menon first marriage
topbanner

More News from this section

Subscribe by Email