topbanner
Thursday August 17th, 2017 - 1:22:pm
topbanner

അവള്‍ എന്റെ മകളല്ലേ ഒരിക്കലും അങ്ങനെയാന്നും ചോദക്കില്ല: ശ്വേത മേനോന്‍ മനസ്സ് തുറക്കുന്നു

suvitha
അവള്‍ എന്റെ മകളല്ലേ ഒരിക്കലും അങ്ങനെയാന്നും ചോദക്കില്ല: ശ്വേത മേനോന്‍ മനസ്സ് തുറക്കുന്നു

ശ്വേത ഏത് കാര്യത്തിലും മലയാളി പ്രേക്ഷകരെ ഞെട്ടിക്കുന്ന തീരുമാനങ്ങളെ എടുത്തിട്ടുള്ളു. വിവാദങ്ങളും നടിക്ക് പുത്തരിയായിരുന്നില്ല. ഇപ്പോള്‍ മകള്‍ സബൈനയ്ക്കും ഭര്‍ത്താവ് ശ്രീവത്സനുമൊപ്പം സന്തോഷവതിയാണ്.

എന്നാല്‍ ശ്വേതയുടെ പ്രസവം പോലും സിനിമയില്‍ ചിത്രീകരിച്ചിരുന്നു. ഇതില്‍ ഒട്ടേറെ നല്ലതും മോശവുമായ കാര്യങ്ങള്‍ ശ്വേത കേട്ടിട്ടുമുണ്ട്. അതിനെക്കുറിച്ച് ശ്വേത പറയുന്ന വാക്കുകള്‍ ഇങ്ങനെയാണ്.

സാധാരണ ഒരു സ്ത്രീ പ്രസവിക്കും പോലെ ഞാനും പ്രസവിച്ചു. പ്രസവ വേദന അനുഭവിക്കുന്ന ഒരു സ്ത്രീയേ എവിടെ കൊണ്ട് പോയി ഇട്ടാലും അവള്‍ പ്രസവിക്കും. അതുപേലെ തന്നെ ആ സമയത്തു ലേബര്‍ റൂമില്‍ ആരോക്കെയുണ്ടെന്നോ ക്യാമറയുണ്ടെന്നോ ഒന്നും അറിയില്ല. അത്രയ്ക്കു മനോഹരമായ അനുഭവമാണ്.

സാധാരണ ഒരു സ്ത്രീ പ്രസവിക്കുമ്പോള്‍ ആ മുറിയില്‍ ഡോക്ടര്‍മാര്‍ നഴ്സ് ഉള്‍പ്പെടെ കുറഞ്ഞത് ആറ് പേര്‍ എങ്കിലും ഉണ്ടാകും. ആകെയൊരു നിര്‍ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ള, ഭര്‍ത്താവ് സമയം കൂടെയുണ്ടാവണം എന്ന്. അത് നടന്നിരുന്നു.

സബൈന വലുതായാല്‍ ഒരിക്കലും അവളെ പ്രസവിച്ചത് സിനിമയില്‍ ചിത്രീകരിച്ചതിന് ഒന്നും പറയില്ലെന്ന് ശ്വേത പറഞ്ഞു. അവള്‍ എന്റെ മകളല്ലെ, അത്‌കൊണ്ട്‌ അത്തരം ചോദ്യങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ സാധ്യതയില്ലെന്നും പറഞ്ഞു.
ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്വേതാ മേനോന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

 

Read more topics: swetha sreevalsan sabina
English summary
my daughter does not ask that kind of questions
topbanner topbanner

More News from this section

Subscribe by Email