topbanner
Friday March 24th, 2017 - 11:18:pm
topbanner

  സ്വാതി റെഡ്ഡി കാണാനില്ലെന്ന് പരാതി നല്‍കിയ അമ്മ വെട്ടിയിലായി

NewsDesk
    സ്വാതി റെഡ്ഡി കാണാനില്ലെന്ന് പരാതി നല്‍കിയ അമ്മ വെട്ടിയിലായി

 

ഹൈദരാബാദ്: തെലുങ്ക് നടിയായ സ്വാതി റെഡ്ഡി വിവാഹിതനായ കാമുകനൊപ്പം ഒളിച്ചോടിയെന്ന പരാതിയുമായി അമ്മ പൊലീസിനെ സമീപിച്ചു. പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലൂടെ ചുരുളഴിഞ്ഞത് വലിയ സത്യങ്ങള്‍. കാണാതായെന്ന് പരാതി നല്‍കിയ സ്വാതി വൈകുന്നേരത്തോടെ തിരിച്ചെത്തുകയായിരുന്നു. എവിടെ പോയിരുന്നു എന്ന പോലീസിന്റെ ചോദ്യത്തിന് അമ്മയുടെ ശല്യം സഹിക്കവയ്യാതെയാണ് വീട് വിട്ട് ഇറങ്ങിപ്പോയതെന്നാണ് നടി പറഞ്ഞു.

അമ്മ താന്‍ അഭിനയിച്ച സിനിമകളില്‍ നിന്നുള്ള വരുമാനം കൈക്കലാക്കുന്നുവെന്നും ഇതില്‍ മനം നൊന്താണ് വീടു വിട്ട് ഇറങ്ങിയതെന്നും നടി പൊലീസിനോട് പറഞ്ഞു. പിന്നെ പൊലീസ് സ്റ്റേഷനില്‍ നടന്നത് പൊരിഞ്ഞ തല്ലായിരുന്നു.വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ശ്രീനിവാസ് റെഡ്ഡി എന്നയാള്‍ക്കൊപ്പമാണ് മകള്‍ ഒളിച്ചോടിയതെന്നായിരുന്നു അമ്മയുടെ പരാതി.

പോകുമ്പോള്‍ വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവും ഒക്കെ കൊണ്ടു പോയിരുന്നുവെന്ന് അമ്മ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ അമ്മ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും പണത്തിനോടുള്ള അമ്മയുടെ അത്യാര്‍ത്തിയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും സ്വാതി പറഞ്ഞു.

 

Read more topics: swathireddi, mother ,complaint
English summary
swathireddi mother complaint