Sunday September 23rd, 2018 - 6:12:am
topbanner

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ അങ്ങ് അമേരിക്കയില്‍

suji
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ അങ്ങ് അമേരിക്കയില്‍

 സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളെ പോലും മറികടന്ന് കേരളക്കര ഏറ്റുവാങ്ങിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ കടല്‍കടന്ന് അമേരിക്കയില്‍ റിലീസ് ചെയ്തു. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരില്‍ നിന്നും, നിരൂപകരില്‍ നിന്നും ഒരുപോലെ പ്രശംസ നേടിയിരുന്നു.

സബ് ജയിലില്‍ റിമാന്‍ഡിലുള്ള തടവുകാരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. അങ്കമാലി ഡയറീസിലൂടെ അഭിനയരംഗത്തെത്തിയ ആന്റണി വര്‍ഗ്ഗീസാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. നായകതുല്യമായ കഥാപാത്രത്തെ അവതരിപ്പിച്ച് വിനായകനും കൈയടി നേടി.

ഇവര്‍ക്ക് പുറമെ ചെമ്പന്‍ വിനോദ് ജോസ്, സിനോജ് വര്‍ഗ്ഗീസ്, രാജേഷ് ശര്‍മ്മ, ടിറ്റൊ വില്‍സണ്‍, അശ്വതി മനോഹര്‍, ലിജോ ജോസ് പെല്ലിശ്ശേരി, കിച്ചു ടെല്ലസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആര്‍ട്ട് ഡയറക്ടര്‍ ഗോകുല്‍ദാസ് ഒരുക്കിയ ജയില്‍ സെറ്റാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ബി.സി. ജോഷി, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് നിര്‍മ്മാണം കൈകാര്യം ചെയ്യുന്നത്. ബി. ഉണ്ണികൃഷ്ണന്റെ ആര്‍ഡി ഇല്ലൂമിനേഷന്‍സാണ് വിതരണം.

 

Read more topics: swatantryam ardharatriyil,usa
English summary
swatantryam ardharatriyil for release in usa
topbanner

More News from this section

Subscribe by Email