Wednesday October 17th, 2018 - 9:32:am
topbanner
Breaking News

പ്രഭാസിനോടുള്ള പ്രണയം വെളിപ്പെടുത്തി നടി സ്വരഭാസ്‌കര്‍

JB
 പ്രഭാസിനോടുള്ള പ്രണയം വെളിപ്പെടുത്തി നടി സ്വരഭാസ്‌കര്‍

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധക ശ്രദ്ധ നേടിയ നടനാണ് പ്രഭാസ്. നായികമാരും പ്രേക്ഷകരും ബാഹുബലിയോടുള്ള ആരാധന തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.ഇപ്പോഴിതാ ബോളിവുഡിന്റെ പ്രിയനടി സ്വരയും പ്രഭാസിനോടുള്ള ആരാധന തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.ഹൈദരാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്വര ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രഭാസിനോടുളള ആരാധന കാരണം ബാഹുബലി താന്‍ കണ്ടത് ഒമ്പത് തവണയാണ്. ബാഹുബലി 2 എട്ട് തവണ കണ്ടെന്നും സ്വര പറഞ്ഞു.

'ഇത്രയും മനോഹരമായൊരു ചിത്രം റീമേക്ക് ചെയ്യേണ്ടിയിരുന്നില്ല'; ബാംഗ്ലൂര്‍ ഡെയ്സിന്റെ തമിഴ് പതിപ്പില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് റാണാ ദഗ്ഗുപതി.ബാഹുബലി കണ്ട് പ്രഭാസിനോട് തനിക്ക് പ്രണയം തോന്നിപ്പോയെന്നും സ്വര പറഞ്ഞു.എന്റെ അച്ഛന്‍ ആന്ധ്രയില്‍ നിന്നുള്ള ആളാണ്. ഞാന്‍ തെലുങ്ക് സിനിമകള്‍ ധാരാളം കാണാറുണ്ട്. തെലുങ്ക് സിനിമകളില്‍ അഭിനയിക്കാന്‍ ആഗ്രഹവുമുണ്ട്. മികച്ച ഒരു തിരക്കഥയ്ക്കായി കാത്തിരിക്കുന്നു.തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നത് അച്ഛനും കുടുംബാംഗങ്ങള്‍ക്കും അത് സന്തോഷകരമായ കാര്യമായിരിക്കുമെന്നും സ്വര ഭാസ്‌കര്‍ പറയുന്നു.

 

English summary
acteress swara bhasker expres her love with prebhas and bahubali
topbanner

More News from this section

Subscribe by Email