Friday August 23rd, 2019 - 10:20:am
topbanner
topbanner

ആദ്യം പേരന്‍പ് , ഇപ്പോള്‍ യാത്ര ; എന്ത് വ്യത്യസ്തമായ തിരഞ്ഞെടുപ്പാണ് മമ്മൂക്ക ; പ്രചോദിപ്പിക്കുന്നതിന് നന്ദിയെന്ന് സൂര്യ

suji
ആദ്യം പേരന്‍പ് , ഇപ്പോള്‍ യാത്ര ; എന്ത് വ്യത്യസ്തമായ തിരഞ്ഞെടുപ്പാണ് മമ്മൂക്ക ; പ്രചോദിപ്പിക്കുന്നതിന് നന്ദിയെന്ന് സൂര്യ

മമ്മൂട്ടിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് തമിഴ് നടന്‍ സൂര്യ. സോഷ്യല്‍ മീഡിയയിലൂടെയാണ് താരത്തിന്റെ പ്രശംസ.

'ആദ്യം പേരന്‍പ് ഇപ്പോള്‍ യാത്ര. കേട്ടതെല്ലാം മികച്ച അഭിപ്രായം. എന്ത് വ്യത്യസ്ഥമായ തിരഞ്ഞെടുപ്പാണ് മമ്മൂക്ക..നല്ല ചിത്രങ്ങളിലൂടെ ഇങ്ങനെ പ്രചോദിപ്പിക്കുന്നതിന് നന്ദി' സൂര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഇതിനു പിന്നാലെ സൂര്യയുടെ അഭിപ്രായത്തിന് നന്ദിയര്‍പ്പിച്ച് മമ്മൂട്ടിയും രംഗത്തെത്തി.

നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്ക് സിനിമാ ലോകത്തിലേക്ക് മടങ്ങി വന്നിരിക്കുന്ന ചിത്രമാണ് യാത്ര. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായിട്ടാണ് ചിത്രം പുറത്തു വരുന്നത്. എല്ലാ ഭാഷകളിലും മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. അമുദന്‍ എന്ന ടാക്‌സി ഡൈവ്രറിന്റെയും സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന മകളുടെയും ജീവിതമാണ് പേരന്‍പ്. രണ്ട് ചിത്രവും മികച്ച അഭിപ്രായം നേടി തിയറ്ററില്‍ മുന്നേറുകയാണ്.

 

Read more topics: surya, mammootty , peranpu, yatra
English summary
surya praise mammootty
topbanner

More News from this section

Subscribe by Email