topbanner
Saturday June 24th, 2017 - 5:44:am
topbanner

സിങ്കത്തിനു മുന്നേ ഭൈരവനിറങ്ങും

Lijin Kadukkaram
സിങ്കത്തിനു മുന്നേ ഭൈരവനിറങ്ങും

ആരാധകരുടെ കാത്തിരിപ്പിനു വിരാമമായി തമിഴ് സൂപ്പര്‍ താര-ചിത്രങ്ങളുടെ റിലീസ് പ്രഖ്യാപിച്ചു. വിജയ് ചിത്രം ഭൈരവ ജനുവരിയിലും, സൂര്യയുടെ സിങ്കം 3 ഫെബ്രുവരിയിലുമാണ് തിയറ്ററുകളില്‍ എത്തുക. അഴകിയ തമിഴ് മകനു ശേഷം ഭരതന്‍ വിജയിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭൈരവന്‍. ചിത്രം ജനുവരി 14നു ഇറങ്ങും.

ഇളയദളപതിയുടെ അറുപതാമത്തെ ചിത്രമെന്ന സവിശേഷതയും ഭൈരവനുണ്ട്. ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മലയാളി താരം കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. വിജയരാഘവന്‍, ഡാനിയേല്‍ ബാലാജി, ജഗപതി ബാബു, ഹരീഷ് ഉത്തമന്‍, സതീഷ് എന്നിവരാണ് ചിത്രത്തി, മറ്റ് അഭിനേതാക്കള്‍.

സൂര്യ നായകനാകുന്ന സിങ്കം 3യുടെ റിലീസ് ഇതിനോടകം രണ്ടുതവണ മാറ്റിവെച്ചു കഴിഞ്ഞു. ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഡിസംബര്‍ 16ന് നിശ്ചയിച്ചിരുന്ന റിലീസ് ആദ്യം 23ലേക്ക് മാറ്റിയിരുന്നു. തെലുങ്ക് താരം രാംചരണ്‍ തേജയുടെ ദ്രുവയുമായുള്ള മത്സരം ഒഴിവാക്കാനായിരുന്നു ഇത്. തമിഴ് നാട്ടിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വീണ്ടും റിലീസ് നീട്ടുകയായിരുന്നു. ഹരി സംവിധാനം ചെയ്യുന്ന സിങ്കം 3യില്‍ ശ്രുതി ഹാസനും അനുഷ്‌ക ഷെട്ടിയുമാണ് നായികമാരായെത്തുന്നത്.

Read more topics: suriya, singam 3, vijay, bahairava
English summary
suriya singam 3 vijay bahairava release dates
topbanner topbanner

More News from this section

Subscribe by Email