Thursday May 23rd, 2019 - 8:34:am
topbanner
topbanner

മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം വില്ലന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി

Jikku Joseph
മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം വില്ലന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി

മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം വില്ലന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരാണ് വില്ലനില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കോളിവുഡ് താരങ്ങളായ വിശാലും ഹന്‍സികയും വില്ലനിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന വില്ലനില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുന്നത്.

തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, റാഷി ഖന്ന, സിദ്ദിഖ്, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, കോട്ടയം നസീര്‍ തുടങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ബി. ഉണ്ണികൃഷ്ണന്‍ തന്നെയാണ്. റോക്ലൈന്‍ എന്റര്‍ടൈന്‍മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ റോക്ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
superstars mohanlal new film villains new poster is out
topbanner

More News from this section

Subscribe by Email