Wednesday November 14th, 2018 - 2:37:pm
topbanner

സണ്ണി ലിയോണ്‍ ആശുപത്രിയില്‍

rajani v
സണ്ണി ലിയോണ്‍ ആശുപത്രിയില്‍

ബോളിവുഡ് താരം സണ്ണി ലിയോണിനെ ശാരീരിക ആസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡില്‍ സ്പ്ലിറ്റ്സ് വില്ല സീസണ്‍ 11 ന്റെ ചിത്രീകരണം നടക്കുന്നതിനിടയില്‍ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വയറിനു കഠിനമായ വേദനയും പനിയും ഉണ്ടായതിനെ തുടര്‍ന്നായിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം നിസാരമെന്നു കരുതി എങ്കിലും വേദന കഠിനമായതോടെ വൈദ്യസഹായം തേടുകയായിരുന്നു.

സണ്ണിക്ക് ഹെര്‍ണിയ എന്ന രോഗമാണെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ആന്തരാവയവങ്ങള്‍ അവയെ പൊതിഞ്ഞിരിക്കുന്ന ഭിത്തിയുടെ വിടവിലൂടെ പുറത്തേയ്ക്കു വരുന്ന അവസ്ഥയാണ് ഇത്. രണ്ടു ദിവസത്തിനുള്ളില്‍ സണ്ണിക്ക് ആശുപത്രി വിടാന്‍ കഴിയും.

Read more topics: sunnyleon, hospitalized
English summary
sunnyleon hospitalized
topbanner

More News from this section

Subscribe by Email