Saturday October 20th, 2018 - 10:51:pm
topbanner
Breaking News

സണ്ണി ലിയോണിന്റെ മെഴുക് പ്രതിമ കാണണോ; ദില്ലി മാഡം ടുസാഡ്‌സില്‍ പോയാല്‍ മതി

suji
 സണ്ണി ലിയോണിന്റെ മെഴുക് പ്രതിമ കാണണോ; ദില്ലി മാഡം ടുസാഡ്‌സില്‍ പോയാല്‍ മതി

ദില്ലി: അമിതാഭ് ബച്ചനും, വിരാട് കോലിക്കും, ഷാറൂഖ് ഖാനും, അനില്‍ കപൂറിനും മറ്റ് താരങ്ങള്‍ക്കും ശേഷം മാഡം ടുസാഡ്‌സ് മെഴുക് മ്യൂസിയത്തില്‍ സ്വന്തം പ്രതിമ ലഭിക്കുന്ന താരമായി സണ്ണി ലിയോണ്‍. ദില്ലി മാഡം ടുസാഡ്‌സ് മ്യൂസിയത്തിലാണ് സണ്ണിയുടെ പ്രതിമ സ്ഥാപിച്ചത്. തന്റെ പ്രതിമ അനാച്ഛാദനം ചെയ്ത താരം തന്റെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തി.

സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചടങ്ങിന്റെ സന്തോഷം പങ്കുവെച്ചു. ശില്‍പ്പത്തിനൊപ്പം പോസ് ചെയ്യുന്ന വീഡിയോയും ഇദ്ദേഹം ഷെയര്‍ ചെയ്തു. തന്റെ പ്രതിമ ഒരുക്കുന്നതില്‍ മാഡം ടുസാഡ്‌സിനുള്ള നന്ദി താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രതിമ നിര്‍മ്മാണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് അവിസ്മരണീയമായ അനുഭവമായിരുന്നുവെന്ന് സണ്ണി പറയുന്നു. ലണ്ടനില്‍ നിന്നും മുംബൈയിലെത്തിയ മാഡം ടുസാഡ്‌സ് സംഘം 200 അളവുകളും, ഫോട്ടോഗ്രാഫുകളും പകര്‍ത്തിയ ശേഷമാണ് ശില്‍പ്പത്തിന് രൂപം നല്‍കിയത്.

 

English summary
sunny leones wax statue unveiled at delhis madame tussauds
topbanner

More News from this section

Subscribe by Email