ഫാദേഴ്സ് ഡേ ദിനത്തില്‍ സണ്ണിലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും പങ്കുവച്ച ചിത്രം വിവാദത്തില്‍. അര്‍ദ്ധ നഗ്നനായി ഡാനിയേല്‍ വെബ്ബറും പൂര്‍ണ്ണ നഗ്നയായി സണ്ണി ലിയോണും നടുവില്‍ ദത്തു മകള്‍ നിഷയുമിരിക്കുന്ന ചിത്രമാണ് വിമര്‍ശനത്തിനിടയാക്കിയത്.
ഇന്ന് ഫാദ്ഴേസ് ഡേ.. ഒരാള്‍ക്ക് ചിന്തിക്കാവുന്നതില്‍ വച്ചേറ്റവും വലിയ സ്നേഹം.. നിഷയെ കണ്ടുമുട്ടിയതിനും ഞങ്ങള്‍ രണ്ടു പേരുമായി സ്നേഹത്തിലായതിനും നന്ദി, സണ്ണി, മികച്ചതെന്തെന്ന് നന്നായി അറിയാവുന്നവളാണ് നീ. അവളാണ് എല്ലാം. എന്നെന്നേക്കുമായി എന്റെ ഹൃദയം കവര്‍ന്നവള്‍. നന്ദി. ഡാനിയേല്‍ കുറിച്ചു. ഫാദേഴ്സ് ഡേ ദിനത്തില്‍ സമ്ണിയും മനോഹര ചിത്രത്തിനൊപ്പം കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.. അച്ഛന് , ഭര്‍ത്താവ്, സുഹൃത്ത്. ഞങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വ്യക്തി. അളവില്ലാത്ത സ്നേഹവും മികച്ചൊരു ജീവിതവും ഞങ്ങള്‍ക്ക് തന്നയാള്‍. ഞങ്ങള്‍ വളരെ സ്നേഹിക്കുന്നു പപ്പാ... സ്നേഹത്തോടെ നിഷ അഷര്‍ നോവ... ഹാപ്പി ഫാദേഴ്സ് ഡേ.. സണ്ണി കുറിച്ചതിങ്ങനെ..
പോസ്റ്റിന് താഴെ നിറയെ വിമര്‍ശനങ്ങള്‍ വരികയാണ്. സണ്ണിയുടെ ഭൂതകാലവും ചേര്‍ത്താണ് പ്രതികരണം. നഗ്നരായി ഇരുന്നതാണ് പ്രകോപനപരമായത്. നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നുവെന്നും ഇന്ത്യന്‍ സംസ്കാരത്തെ നിങ്ങള്‍ അപമാനിക്കുകയാണെന്നും കമന്റുകളുണ്ട്. ചിലര്‍ പിന്തുണയ്ക്കാനുമെത്തി. സണ്ണിയും ഭര്‍ത്താവും വിശാല മനസ്കരാണെന്നും അവരുടെ മനസിനെ കാണാതെ വിമര്‍ശിക്കരുതെന്നും ചിലര്‍ അഭിപ്രായം പങ്കുവച്ചു.