Saturday September 22nd, 2018 - 7:02:am
topbanner

ഏഴ് സുന്ദര വര്‍ഷങ്ങള്‍ ... വിവാഹവാര്‍ഷികത്തില്‍ സണ്ണി ലിയോണ്‍ പറയുന്നു

suji
ഏഴ് സുന്ദര വര്‍ഷങ്ങള്‍ ... വിവാഹവാര്‍ഷികത്തില്‍ സണ്ണി ലിയോണ്‍ പറയുന്നു

ബോളിവുഡ് നടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും വാര്‍ത്താ താരങ്ങളാണ്. തങ്ങള്‍ ഇപ്പോഴും പ്രണയത്തിലാണെന്ന് ഏഴാം വിവാഹവാര്‍ഷികം ആഘോഷിക്കേ സണ്ണി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ എന്നും താങ്ങായത് ഡാനിയേല്‍ ആണെന്നും താരം പറയാറുണ്ട്. ഇപ്പോഴിതാ സണ്ണിയുടെ കുറിപ്പ് വൈറലായിരിക്കുകയാണ്

ഏഴു വര്‍ഷം മുമ്പ് ദൈവത്തിന്റെ മുന്നില്‍ ഞങ്ങളൊരു പ്രതിജ്ഞയെടുത്തു. ജീവിതം എന്ത് തിരിച്ചടികള്‍ നല്‍കിയാലും ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുമെന്ന്. ഞാന്‍ അന്ന് നിങ്ങളെ സ്‌നേഹിച്ചതിലും ഇന്ന് ഏറെ സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്ക് പറയാനാകും. ജീവിതത്തിന്റെ ഭ്രാന്തമായ യാത്രയില്‍ ഒരുമിച്ചാണ് നമ്മള്‍. നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു. വിവാഹ വാര്‍ഷികാശംസകള്‍.. ഡാനിയേലിനായ് സണ്ണി ലിയോണ്‍ കുറിച്ചു.
ഈ സ്‌നേഹം ആരാധകര്‍ക്കും ഏറെ പ്രിയങ്കരമായി.

English summary
sunny leone wedding anniversary message viral
topbanner

More News from this section

Subscribe by Email