Wednesday September 19th, 2018 - 5:05:pm
topbanner
Breaking News

ബ്രഹ്മാണ്ഡ ആക്ഷന്‍ തമിഴ് ചിത്രത്തിനായി വാള്‍പയറ്റില്‍ പരിശീലനം നേടി സണ്ണി ലിയോണ്‍

suji
 ബ്രഹ്മാണ്ഡ ആക്ഷന്‍ തമിഴ് ചിത്രത്തിനായി വാള്‍പയറ്റില്‍ പരിശീലനം നേടി സണ്ണി ലിയോണ്‍

പ്രമുഖ താരമൊക്കെയാണെങ്കിലും ഇതുവരെ സണ്ണി ലിയോണിന്റെ ഒരു മുഴുനീള ചലച്ചിത്രം ഹിറ്റായി മാറിയിട്ടില്ല. ആ ചീത്തപ്പേര് തിരുത്താന്‍ ഒരു ബ്രഹ്മാണ്ഡ ആക്ഷന്‍ തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് സണ്ണി. തമിഴിന് പുറമെ, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലാണ് വിസി വടിവുടയാന്‍ ഈ ചരിത്ര സിനിമ ഒരുക്കുന്നത്. തന്റെ ഇമേജ് ഈ ചിത്രം തിരുത്തുമെന്ന പ്രതീക്ഷയിലാണ് സണ്ണി ലിയോണ്‍.

'ഈ ചിത്രത്തിന് ശേഷം എന്റെ ഇമേജ് മാറും, ആക്ഷന്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. ഇത്തരമൊരു സ്‌ക്രിപ്ടിനായി കാത്തിരിക്കുകയായിരുന്നു. സംവിധായകന്‍ കഥ പറഞ്ഞത് മുതല്‍ ഒരുക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ആന്ധ്ര പ്രദേശ്, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെല്ലാം നിരവധി ആരാധകരുള്ളതിനാല്‍ ഒരു സൗത്ത് ഇന്ത്യന്‍ ചിത്രം ചെയ്യാനുള്ള മോഹവുമുണ്ടായിരുന്നു', സണ്ണി ലിയോണ്‍ പറയുന്നു.

ചരിത്ര സിനിമ ആയതിനാല്‍ വന്‍ബജറ്റിലാണ് ചിത്രം ഒരുങ്ങുക. വാള്‍പ്പയറ്റും, കുതിരയോട്ടവും, ആക്ഷനും ആവശ്യമായ പരിശീലനത്തിന് ആന്ധ്രയില്‍ നിന്നും പ്രത്യേക ട്രെയിനറെ നിയോഗിച്ചിട്ടുണ്ട്. ചിത്രത്തിനായി 150 ദിവസങ്ങള്‍ താരം മാറ്റിവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ 70 മിനിറ്റ് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സില്‍ ഒരുങ്ങും. ബാഹുബലി, 2.0 എന്നീ ചിത്രങ്ങളുടെ ഗ്രാഫിക്‌സ് ഒരുക്കിയ കമ്പനികളുമായി കരാര്‍ ആയിട്ടുണ്ട്. ചിത്രത്തില്‍ സണ്ണിയുടെ നായകനെ തീരുമാനിച്ചിട്ടില്ല. 2018 ഫെബ്രുവരിയില്‍ ഷൂട്ട് തുടങ്ങും.

 

Read more topics: sunny leone,warrior queen,tamil
English summary
sunny leone to play a warrior queen in tamil
topbanner

More News from this section

Subscribe by Email