Wednesday November 21st, 2018 - 11:41:pm
topbanner

സുഹൃത്തിന്റെ കിഡ്‌നി ചികിത്സയ്ക്ക് സംഭാവന തേടി സണ്ണി ലിയോണ്‍

suji
സുഹൃത്തിന്റെ കിഡ്‌നി ചികിത്സയ്ക്ക് സംഭാവന തേടി സണ്ണി ലിയോണ്‍

മുംബൈ: സണ്ണി ലിയോണ്‍ നല്ലൊരു മനുഷ്യജീവിയാണെന്ന് പലരും പറഞ്ഞപ്പോള്‍ പരിഹാസ ചിരി ചിരിച്ച ചിലരുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ വാര്‍ത്ത. സണ്ണിയുടെ സംഘത്തിന്റെ ഭാഗമായ പ്രഭാകറിന്റെ കഥ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് കൊണ്ടാണ് തനിക്കൊപ്പമുള്ള സാധാരണക്കാര്‍ക്കും നല്‍കുന്ന പ്രാധാന്യം താരം വിളംബരം ചെയ്യുന്നത്.

തന്റെ ടീമിന്റെ എല്ലാ കാര്യങ്ങളും ഷൂട്ടിംഗിന് ഇടയില്‍ ശ്രദ്ധിക്കുന്ന ആളാണ് പ്രഭാകറെന്ന് സണ്ണി വ്യക്തമാക്കി. 'കുടുംബത്തിലെ ഒരംഗമാണ് പ്രഭാകര്‍. കുട്ടികളുടെ അങ്കിള്‍. കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗമാണ് പ്രഭാകര്‍, കിഡ്‌നി പ്രവര്‍ത്തനം പരാജയപ്പെട്ടതോടെ ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. മരുന്നും, സര്‍ജറിയും, ട്രാന്‍സ്പ്ലാന്റും, ഭാവി ജീവിതത്തിനുമായി ഒരു സംഭാവന പേജ് ആരംഭിക്കുകയാണ്', സണ്ണി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

എന്റെ പേര് കരണ്‍ജീത്ത് വെബ്ബര്‍. സുഹൃത്ത് പ്രഭാകറിനായാണ് സംഭാവന സ്വീകരിക്കുന്നതെന്നാണ് സണ്ണി വ്യക്തമാക്കുന്നത്. ഒരു വര്‍ഷം മുന്‍പ് ചികിത്സ തേടിയ ആശുപത്രി തെറ്റായ ചികിത്സ നല്‍കി ഇദ്ദേഹത്തെ കൊല്ലുമായിരുന്നു. ഇപ്പോഴാണ് ശരിയായ ചികിത്സ ലങ്യമാക്കുന്നത്. മരിച്ചെന്ന് ഉറപ്പിച്ച ഘട്ടത്തില്‍ തിരിച്ചുവന്ന പ്രഭാകറിനെ സഹായിക്കണെമന്നും സണ്ണി അഭ്യര്‍ത്ഥിക്കുന്നു.

 

Read more topics: sunny leone ,donation page
English summary
sunny leone starts a donation page for a friend in need
topbanner

More News from this section

Subscribe by Email